
പത്തനംതിട്ട : പോപ്കോണ്‍, കോഫി എന്നിവയുടെ അളവില്‍ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് പത്തനംതിട്ടയിലെ ധന്യ, രമ്യ സിനിമാ തിയേറ്റര്‍ കോംപ്‌ളക്‌സിനെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു. മീഡിയം
വിഭാഗമെന്ന പേരില്‍ വില്‍പ്പനയ്‌ക്കു വച്ചിരുന്ന പോപ്കോണ്‍ പായ്‌ക്കില്‍ 70 ഗ്രാം എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും 51 ഗ്രാം മാത്രവും സ്മോള്‍ വിഭാഗത്തില്‍ 55 ഗ്രാം പായ്‌ക്കില്‍ 41ഗ്രാം മാത്രവുമാണ് ഉണ്ടായിരുന്നത്. കോഫി 180 മില്ലി എന്ന് രേഖപ്പെടുത്തി 105 മില്ലി മാത്രണ് വിറ്റിരുന്നത്.
വില നിലവാര ബോര്‍ഡ് സ്ഥാപിക്കാഞ്ഞതിന് ട്രിനിറ്റി തീയേറ്ററിന് നോട്ടീസ് നല്‍കി.
ലീഗല്‍ മെട്രോളജി വിഭാഗവും സിവില്‍ സപ്ലൈസും സംയുക്തമായാണ് പത്തനംതിട്ടയിലെ തിയേറ്ററുകളില്‍ പരിശോധന നടത്തിയത്.