കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിക്ക് അറ്റന്‍ഡറുടെ ക്രൂര മര്‍ദ്ദനമെന്ന് പരാതി. മേപ്പയൂര്‍ സ്വദേശിനിയാണ് മര്‍ദനത്തിന് ഇരയായത്.
പരിക്കറ്റ രോഗിയുടെ അമ്മയുടെ പരാതിയില്‍ അറ്റന്‍ഡര്‍ മീനാക്ഷിക്കെതിരെ കേസെടുത്തു.
ഈ മാസം ആറിന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. അസ്വസ്ഥത പ്രകടിപ്പിച്ചപ്പോഴാണ് രോഗിയെ അറ്റന്‍ഡര്‍ ക്രൂരമായി മര്‍ദിച്ചത്.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിനെതിരെ നേരത്തെയും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
















