കോഴിക്കോട്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ശാസ്ത്രീയ സാങ്കേതിക പദാവലി കമ്മീഷൻ (സിഎസ്ടിടി) നടപ്പിലാക്കുന്ന ഇംഗ്ലീഷ്-മലയാളം കോമേഴ്സ്, ഇക്കണോമിക്‌സസ് അടിസ്ഥാന പദാവലി ഫണ്ടമെന്റൽ ഗേ്‌ളാസറി ഓഫ് കൊമേഴ്‌സ്) നിർമ്മാണത്തിന്റെ ഭാഗമായി സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ അഞ്ചു ദിവസത്തെ ശില്പശാലയും വിദഗ്‌ദ്ധ സമിതി യോഗവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു. ഗുരുവായൂരപ്പൻ കോളജ് പ്രിൻസിപ്പൽ ഡോ.ബി. രജനി ശില്പശാല ഉദ്ഘാടനം ചെയ്തു.
ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്ന പ്രാദേശിക ഭാഷകളിലെ ഉന്നതവിദ്യാഭ്യാസ വ്യാപനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. മാതൃ ഭാഷയിൽ ശാസ്ത്ര സാങ്കേതിക-സാമ്പത്തിക /വാണിജ്യ പദങ്ങൾ ലഭ്യമാക്കുന്നതിലൂടെ . വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും വിഷയം കൂടുതൽ ലളിതമായി മനസ്സിലാക്കാൻ സാധിക്കും.
വിഷയവിദഗ്‌ദ്ധരും ഭാഷാപണ്ഡിതരും പങ്കെടുത്ത ശില്പശാലയിൽ കോമേഴ്, ഇക്ക ണോമിക്സ് വിഷയവുമായി ബന്ധപ്പെട്ട ശാസ്ത്ര സാങ്കേതിക പദങ്ങളുടെ തയ്യാറക്കലും മലയാളപദാവലിനിഘണ്ടു തയ്യാറാക്കലുമാണ് നടന്നത്. സാമൂതിരി ഗുരുവായൂരപ്പൻ കോളജ് മലയാള ഗവേഷണവിഭാഗം മേധാവി പ്രൊഫ. ഡോ.) ശ്രീശൈലം ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധ സമിതിയാണ് ഏകോപിപ്പിച്ചത്. കേന്ദ്ര ശാസ്ത്രസാങ്കേതിക പദാവലി കമ്മീഷൻ ഓഫീസർ ഇൻ ചാർജുമാരായ പ്രദീപ് കുമാർ, ഇന്ദ്രദീപ് സിംഗ് എന്നിവരും കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻറ് ഡയറക്ടർമാരായ എൻ.ജയകൃഷ്ണൻ, ഡോ. സുജാചന്ദ്ര പി എന്നിവരുമടക്കം 17 വിദഗ്‌ദ്ധ സമിതിയംഗങ്ങൾ ശിൽപശാലയിൽ പങ്കെടുത്തു.















