Entertainment

എം.പത്മകുമാറിന്റെ നവരാത്രിയില്‍ അമല‍ പോള്‍ നായിക; രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം അമല പോള്‍ വീണ്ടും

എം. പത്മകുമാറിന്‍റെ സിനിമയില്‍ നായികയായി അമല പോള്‍ എത്തുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അമല പോള്‍ വീണ്ടും അഭിനയരംഗത്തേക്ക് എത്തുന്നത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി:എം. പത്മകുമാറിന്റെ നവരാത്രിയില്‍ നായികയായി അമല പോള്‍ എത്തുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് അമല പോള്‍ വീണ്ടും അഭിനയരംഗത്തേക്ക് എത്തുന്നത്.

എം. പത്മകുമാര്‍ ജോസഫ് എന്ന സിനിമയ്‌ക്ക് ശേഷം ചെയ്യുന്ന സിനിമയാണിത്. ജോസഫ് എന്ന സിനിമ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയിരുന്നു. പുതിയ സിനിമയും ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ തന്നെയാണ്.

വര്‍ഗ്ഗം, വാസ്തവം, ശിക്കാര്‍, ജോസഫ് തുടങ്ങിയ ഒട്ടേറെ ശ്രദ്ധേയ സിനിമകളൊരുക്കിയ എം പത്മകുമാര്‍ ‘ഉയിര്‍’ എന്ന സിനിമയ്‌ക്ക് ശേഷം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നവരാത്രി. ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ സെപ്റ്റംബര്‍ 11 വെള്ളിയാഴ്ച നടന്നു. രാജ്സാഗര്‍ ഫിലിംസിന്റെ ബാനറില്‍ രമേഷ് ഗോപിനാഥനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Recent Posts