തൃശൂര്‍:പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പരിചരണത്തില്‍ കഴിഞ്ഞിരുന്ന ‘നന്ദു’ എന്ന ആണ്‍കടുവയുടെ ദയാവധം നടത്തി.വയനാട്ടില്‍ നിന്ന് രക്ഷപ്പെടുത്തി പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ച നന്ദുവിന് വായില്‍ അര്‍ബുദം ബാധിച്ചിരുന്നു.
വിദഗ്‌ദ്ധ മൃഗ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ചികിത്സ നല്‍കിയെങ്കിലും രോഗം മൂര്‍ച്ഛിച്ചു.കടുവയ്‌ക്ക് ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത വിധം ആരോഗ്യനില വഷളായി.
രോഗ തീവ്രത മൂലം കടുവ അനുഭവിച്ച കടുത്ത വേദന കണക്കിലെടുത്ത്, ആരോഗ്യനിലയില്‍ പുരോഗതിക്ക് സാധ്യതയില്ലെന്ന മൃഗ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍ പരിഗണിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പ്രകാരമാണ് ദയാവധം നടത്തിയത്.മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ജഡം പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് വളപ്പില്‍ സംസ്‌കരിച്ചു.
















