നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിനെ അധിക്ഷേപിച്ച കേസിൽ യൂട്യൂബർ ഷഫീന ബീവിക്കെതിരെ നടപടി. സെെബർ പൊലീസ് ഷഫീന ബീവിയുടെ വീട്ടിലെത്തി ഫോൺ പിടിച്ചെടുത്തു. ദയ സുജിത്തിന്റെ വസ്ത്ര ധാരണത്തിനെതിരെയാണ് ഷഫീന ബീവി മോശം ഭാഷയിൽ സംസാരിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കുറേനാളുകളായി അധിക്ഷേപ പരാമർശങ്ങളുടെ പേരിൽ വിമർശനം നേരിടുന്ന യൂട്യൂബറാണ് ഷഫീന ബീവി.
പൊലീസ് വീട്ടിലെത്തിയതിനെക്കുറിച്ച് ഷഫീന ബീവി തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുന്നുണ്ട്. ‘ എന്റെ രണ്ട് ഫോൺ പൊലീസ് പൊക്കിക്കൊണ്ട് പോയി. ഒരു കേസിന്റെ പേരിലാണ്. സ്റ്റേഷനിൽ പോയിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. പകരം ഇവർ കോടതിയിൽ കൊണ്ട് പോയി കൊടുത്ത് സെെബർ ടീം വന്ന് സെെബർ പൊലീസാണ് എന്റെ മൊബെെൽ എടുത്ത് കൊണ്ട് പോയത്. കുറേ നേരം അവർ ഇവിടെ ഉണ്ടായിരുന്നു. കയ്യിലൊരു വലിയ പേപ്പർ ഉണ്ടായിരുന്നു. വീട് മുഴുവൻ സെർച്ച് ചെയ്യണം. കാർ സെർച്ച് ചെയ്യണം. ആദ്യം ഞാൻ സമ്മതിച്ചില്ല.
മഞ്ജു പിള്ളയാണ് കേസ് കൊടുത്തിരിക്കുന്നത്. ഡിവെെസ് പിടിച്ചെടുക്കണം. അവർ വിചാരിച്ചത് ഇവിടെ സ്റ്റുഡിയോ സെറ്റപ്പാണെന്നാണ്. നാലഞ്ച് പൊലീസുകാർ ഉണ്ടായിരുന്നു. എന്റെ രണ്ട് ഫോണുകളും ഞാൻ കൊണ്ട് കൊടുത്തു. എന്റെ ഏഴാമത്തെ മൊബെെൽ ആണ് പൊലീസ് എടുത്ത് കൊണ്ട് പോകുന്നത്. അടുത്ത മൊബെെൽ വാങ്ങിക്കാനുള്ള സാവകാശം എനിക്ക് തരണമെന്നും ഷഫീന ബീവി തന്റെ വ്ലോഗിൽ പറഞ്ഞു
















