
തിരുവനന്തപുരം: ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസാക്കി ഉയര്‍ത്താന്‍ തീരുമാനം.സുപ്രീംകോടതി നിര്‍ദേശാനുസരണമാണ് മന്ത്രിസഭാ തീരുമാനമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാംഗ്മൂലം സാധൂകരിക്കാനും തീരുമാനം.
സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ കേസുകള്‍ നടത്തുന്നതിനുള്ള സീനിയര്‍ അഭിഭാഷകരുടെ പാനല്‍ നിശ്ചയിച്ചു.കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ അതിക്രമത്തിനിരയായ യുവതിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അഞ്ചു ലക്ഷം ധനസഹായം അനുവദിക്കും.കോഴിക്കോട് സ്വദേശിനിയാണ് അതിക്രമത്തിനിരയായത്.