
കോട്ടയം: ഇഡിയുടെ നടപടികളില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന ഇരട്ടത്താപ്പും മൗനവും ദുരൂഹമാണെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് കുറ്റപ്പെടുത്തി . ഇഡി എടുത്ത കേസുകളിലോ അയച്ച കത്തുകളിലോ കോണ്‍ഗ്രസ് ഇതുവരെ കാര്യമായ പ്രതികരണമോ പ്രതിഷേധമോ പ്രകടിപ്പിച്ചിട്ടില്ല.
മുന്‍പ് പിണറായി വിജയന്‍ കള്ളനാണെന്ന് പ്രചാരണം നടത്തിയ രാഹുല്‍ ഗാന്ധിയുടെ അതേ നിലപാടാണോ ഇപ്പോഴുമുള്ളതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം.
പ്രതിപക്ഷ നേതാവിന്റെ ഭാവി മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും കൈയിലാണ്. ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന പ്രതിപക്ഷ നേതാവ് കേരളത്തിലെ ജനാധിപത്യത്തിനും ആ പദവിക്കും കളങ്കമാണെന്നും അദ്ദേഹം സ്ഥാനം രാജിവെക്കാന്‍ തയ്യാറാകണമെന്നും ഷോണ്‍ ആവശ്യപ്പെട്ടു.