Kerala

കരുവാറ്റ കൊലക്കേസ്: കുട്ടികളായ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍വിട്ട ഉത്തരവിനു സ്റ്റേ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: കരുവാറ്റയില്‍ വയോധികനെ കൊന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പൊലീസ് കസ്റ്റഡിയില്‍വിട്ട ആലപ്പുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്‌റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. 11ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമായി ഒബ്‌സര്‍വേഷന്‍ ഹോമിന് പുറത്തേക്ക് പ്രതികളായ കുട്ടികളെ കൊണ്ടുപോകാന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പൊലീസിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍, സിസിടിവി ദൃശ്യങ്ങളും ഫോറന്‍സിക് റിപ്പോര്‍ട്ടും പ്രയോജനപ്പെടുത്തി അന്വേഷണം നടത്താവുന്നതേയുള്ളൂവെന്നും തെളിവെടുപ്പിന്റെ പേരില്‍ ബസ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും മറ്റും കൊണ്ടുപോയി തെളിവെടുപ്പ് നടത്തുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെയും ആത്മാഭിമാനത്തെയും ബാധിക്കുമെന്ന് കുട്ടികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഇതു പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

 

 

Recent Posts