Categories: Kerala

പിണറായി വിജയനെതിരെ കേസെടുക്കരുതെന്ന്  സര്‍ക്കാരിന് മുന്നറിയിപ്പുമായി സി പി എം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി:സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍  പിണറായി വിജയനെതിരെകേസെടുക്കരുതെന്നും ഇ ഡി ശിപാര്‍ശ രാഷ്‌ട്രീയ പക പോക്കലെന്ന വാദവുമായി സിപിഎം പോളിറ്റ് ബ്യൂറോ.ഇഡിയുടെ ഏജന്റാകരുതെന്നും  കേസെടുക്കരുതെന്നുമാണ്  വി ഡി സതീശന്‍ സര്‍ക്കാരിന് മുന്നറിയിപ്പ്. രാഷ്‌ട്രീയ വേട്ടയെ രാഷ്‌ട്രീയമായും നിയമപരമായും നേരിടും.

വിജിലന്‍സും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിക്കളഞ്ഞ വിഷയത്തിലാണ് കേരള പൊലീസിനെ കൊണ്ട് കേസെടുപ്പിക്കാന്‍ ഇഡി ശ്രമിക്കുന്നതെന്ന് സിപിെഎം ജനറല്‍ സെക്രട്ടറി എംഎ ബേബി കുറ്റപ്പെടുത്തി. പിണറായി വിജയനെ ഒറ്റതിരിച്ച് ആക്രമിക്കാം എന്നത് കരുതേണ്ട.

സിപിഎമ്മിനെ ഭീഷണിപ്പെടുത്താനോ സഖാവ് പിണറായി വിജയനെ മൂലയ്‌ക്കൊതുക്കാനോ കഴിയുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കരുതുന്നുണ്ടെങ്കില്‍, അവര്‍ക്ക് വലിയ തെറ്റുപറ്റി.  ദിവസങ്ങള്‍ കഴിയുന്തോറും, കേരളത്തില്‍ ആരൊക്കെയാണ് ഒത്തുകളിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഈ ദുഷ്ടലാക്കോടെയുള്ള നീക്കങ്ങളെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്ന് എം എ ബേബി എക്‌സില്‍കുറിച്ചു.

 

 

 

 

 

Recent Posts