India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

എന്തായാലും വിസ്മയ മോഹന്‍ലാല്‍ തന്‍റെ സിനിമയിലെ തുടക്കം അവിസ്മരണീയമാക്കിയിരിക്കുന്നു. 28 കോടി നിര്‍മ്മാണച്ചെലവുള്ള ചിത്രം ഇതിനകം 50 കോടി ക്ലിബ്ബില്‍ ഇടംപിടിച്ചുകഴിഞ്ഞിരിക്കുന്നു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: എന്തായാലും വിസ്മയ മോഹന്‍ലാല്‍ തന്റെ സിനിമയിലെ തുടക്കം അവിസ്മരണീയമാക്കിയിരിക്കുന്നു. 28 കോടി നിര്‍മ്മാണച്ചെലവുള്ള ചിത്രം ഇതിനകം 50 കോടി ക്ലിബ്ബില്‍ ഇടംപിടിച്ചുകഴിഞ്ഞിരിക്കുന്നു. ഏകദേശം 22 കോടി രൂപ ലാഭമുണ്ടാക്കിക്കഴിഞ്ഞു. സിനിമ നാലാം വാരത്തിലും തിയറ്ററില്‍ ഓടുന്നു. ഇനി ഒടിടി സംപ്രേക്ഷണത്തിന് മറ്റൊരു തുക കൂടി ലഭിക്കും.

ചിത്രത്തില്‍ വിസ്മയയുടെ ഗംഭീര പ്രകടനമാണ് സിനിമയുടെ പ്രധാന ആകർഷണമായി പ്രേക്ഷകർ വിലയിരുത്തുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ ശ്രദ്ധേയമായൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ പൃഥ്വിരാജ്-മോഹൻലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ‘എമ്പുരാൻ’ എന്ന ചിത്രത്തിലെ ചെറിയൊരു കാമിയോ വേഷത്തിലൂടെ ശ്രദ്ധനേടിയ ആശിഷ്, ‘തുടക്കത്തിലൂടെ’ തന്റെ അഭിനയമികവ് വീണ്ടും തെളിയിച്ചിരിക്കുകയാണ്.

സിനിമ വിജയിച്ചതിന്റെ പേരി‍ല്‍ ഒരു സക്സസ് ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
സിനിമയുടെ ലോഞ്ചിങ് വേളയില്‍ ഇതൊരു കൊച്ചു കുടുംബ ചിത്രമാണെന്നായിരുന്നു സംവിധായകൻ ജൂഡ് ആന്റണി ജോസഫ് വിശേഷിപ്പിച്ചത്. എന്നാല്‍ ആ വിശേഷണങ്ങള്‍ക്കപ്പുറം വലിയ കൗതുകങ്ങളും തിയേറ്ററുകളില്‍ അത്ഭുതങ്ങളും ചിത്രം കരുതിവെച്ചിരുന്നു. ഇതിനുപുറമെ, മെഗാസ്റ്റാർ മോഹൻലാലിന്റെ ഒരു പ്രത്യേക അതിഥി വേഷവും ചിത്രത്തെ പ്രേക്ഷകർക്കിടയില്‍ കൂടുതല്‍ ചർച്ചയാക്കി മാറ്റിയിട്ടുണ്ട്.

ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജെയ്‌ക്സ് ബിജോയ് സംഗീതവും ജോമോൻ ടി. ജോണ്‍ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. സന്തോഷ് രാമനാണ് പ്രൊഡക്ഷൻ ഡിസൈൻ.

Recent Posts