Kerala

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: ചെക്ക് കേസില്‍ പാലാ എം എല്‍ എ മാണി സി കാപ്പന് ലഭിച്ച തടവുശിക്ഷക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സാവകാശം. ഇന്ന് നേരിട്ടു ഹാജരായി മാപ്പപേക്ഷിച്ചതിനെത്തുടര്‍ന്ന് മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പിന്‍വലിച്ചിട്ടുമുണ്ട്. വിധി ദിനത്തില്‍ കാപ്പന്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.
നാല് ചെക്ക് കേസുകളിലായി ഒരോ വര്‍ഷം വീതം തടവും 5.30 കോടി രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കോടതി വിധിച്ച ഈ തുക ഒരു മാസത്തിനകം നല്‍കണം.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് മുംബൈയിലെ പ്രവാസി വ്യവസായിയായ ദിനേശ് മേനോനില്‍ നിന്ന് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് ശിക്ഷ.

Recent Posts