
കൊച്ചി: മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയിരുന്ന പി ശശിക്കെതിരെ അന്വേഷണം. ചെന്നൈയിലെ വ്യവസായി ഷര്‍ഷാദിന്റെ പരാതിയിലാണ് അന്വേഷണം.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഷര്‍ഷാദ് നല്‍കിയ പരാതി ആഭ്യന്തരവകുപ്പിന് കൈമാറി. ഷെര്‍ഷാദിന്റെ മൊഴി കൊച്ചി പൊലീസ് കമ്മീഷണര്‍ രേഖപ്പെടുത്തി.
സി പി എം പോളിറ്റ് ബ്യൂറോയ്‌ക്ക് നല്‍കിയ കത്ത് ചോര്‍ന്നതും അന്വേഷണ പരിധിയില്‍ ഉണ്ട്. തന്റെ അറസ്റ്റിലെ ഗൂഢാലോചനയിലും അന്വേഷണം വേണമെന്നും പി ശശി അടക്കമുള്ളവരുടെ ഫോണ്‍ റെക്കോര്‍ഡുകളും വാട്‌സ്ആപ്പ് ചാറ്റുകളും പരിശോധിക്കണമെന്നും ഷര്‍ഷാദ് പരാതിയില്‍ ആവശ്യപ്പെടുന്നു.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ കൊച്ചി ഡി സി പിക്കാണ് അന്വേഷണ ചുമതല.