
കോഴിക്കോട്: ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ.കോഴിക്കോട് എന്‍ ഐ ടിയായിരിക്കും പ്രധാന വേദി.
കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് മാറ്റിയതില്‍ വിവാദം ഉണ്ടായെങ്കിലും വേദിമാറ്റം ഇനിയുണ്ടാകില്ലെന്ന് കായിക മന്ത്രി ഒ ജെ ജനീഷ് വ്യക്തമാക്കിയിരുന്നു. കൂടുതല്‍ സൗകര്യങ്ങളുള്ളത് കോഴിക്കോടായതിനാലാണ് കാരണമെന്നും മന്ത്രി പറഞ്ഞു.
എന്‍ ഐ ടിയിലേത് പുതിയ ട്രാക്കാണെന്നും ഒളിംപിക് മാതൃകയില്‍ മത്സരങ്ങള്‍ നടത്താനുള്ള എല്ലാവിധ സംവിധാനവും കണ്ണൂരിലേതിനേക്കാള്‍ കോഴിക്കോടാണെന്നും ജനീഷ് പറഞ്ഞു. അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാം എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞത്.