Kerala

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട: പ്രണയിച്ച പെൺകുട്ടിയുടെ വേർപാടിൽ മനംനൊന്ത് യുവാവ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ പ്ലാങ്കൂട്ടത്തിൽ പ്രവീൺ (21) ആണ് എറണാകുളത്ത് വെച്ച് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയത്.

പ്രവീണുമായി പ്രണയത്തിലായിരുന്ന എലിമുള്ളുംപ്ലാക്കൽ കുപ്പക്കര വീട്ടിൽ വീണ പ്രകാശ് (16) ശനിയാഴ്ച വൈകിട്ടോടെ സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെയുണ്ടായ കടുത്ത മനോവിഷമത്തിലാണ് പ്രവീൺ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Recent Posts