India

‘‘ശമ്പളം വാങ്ങാൻ മാത്രമുള്ള മടിയന്മാരും കഴിവില്ലാത്തവരുമാണ്’’; ഉദ്യോഗസ്ഥരെ കണക്കിന് വിമർശിച്ച് കങ്കണ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മാണ്ഡി: കേന്ദ്ര പദ്ധതികളുടെ നടത്തിപ്പിലെയും പൊതു ഫണ്ട് വിനിയോഗത്തിലെയും വീഴ്ചകൾ ചൂണ്ടിക്കാട്ടി ഹിമാചൽ പ്രദേശിലെ മാണ്ഡി എംപിയായ കങ്കണ റണൗട്ട്‌
ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. മാണ്ഡി ജില്ലയിൽ നടന്ന ജില്ലാ വികസന ഏകോപന നിരീക്ഷണ സമിതി (ദിഷ) യോഗത്തിലാണ് ഉദ്യോഗസ്ഥരെ കടുത്ത ഭാഷയിൽ അവർ ശാസിച്ചത്.

പൊതുപണത്തിന്റെ 30 മുതൽ 40 ശതമാനം വരെ അനർഹരുടെ കൈകളിലേക്കാണ് പോകുന്നതെന്നും, ഇത് തടയാൻ ശക്തമായ നിരീക്ഷണവും ഉത്തരവാദിത്തബോധവും വേണമെന്നും കങ്കണ യോഗത്തിൽ വ്യക്തമാക്കി. കേന്ദ്രാവിഷ്കൃത പദ്ധതികൾ കടലാസിൽ മാത്രം ഒതുങ്ങരുതെന്നും അവയുടെ പ്രയോജനം അർഹരായവരിലേക്ക് എത്തണമെന്നും അവർ ഓർമിപ്പിച്ചു.

11 കോടി രൂപ അനുവദിച്ചിട്ടും യാതൊരുവിധ പണികളും നടക്കാത്തത് ദയനീയമാണെന്ന് കങ്കണ കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥർ ശമ്പളം വാങ്ങാൻ വേണ്ടി മാത്രമാണ് വരുന്നതെന്നും, കസേരകളിൽ ഇരിക്കുന്നവർ മടിയന്മാരും കഴിവില്ലാത്തവരുമാണെന്ന് മാധ്യമങ്ങളോട് പറയേണ്ടി വരുമോ എന്നും അവർ രോഷത്തോടെ ചോദിച്ചു.

വികസന പ്രവർത്തനങ്ങളുടെ ഗുണമേന്മ, പദ്ധതികളുടെ പുരോഗതി, ഫണ്ടുകളുടെ വിനിയോഗം എന്നിവയിൽ സൂക്ഷ്മമായ നിരീക്ഷണം നടത്തണമെന്ന് ഉദ്യോഗസ്ഥർക്ക് കങ്കണ നിർദേശം നൽകി.

Recent Posts