ഹനോയ്: മിസ് വേൾഡ് കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള. വിയറ്റ്നാമിൽ നടന്ന മിസ് വേൾഡ് 2026 സൗന്ദര്യ മത്സരത്തിലാണ് ജൊഹെയ്റി ജേതാവായത്. കഴിഞ്ഞ വർഷത്തെ മിസ് വേൾഡായ തായ്ലൻഡിന്റെ ഓപൽ സുചാത ചുവാങ്സ്രി വിജയിയായ ജൊഹെയ്റിയെ മിസ് വേൾഡ് കിരീടമണിയിച്ചു.
സ്പെയിനിന്റെ എലിസബത്ത് റെയ്ൻസ് റണ്ണറപ്പായി. മലേഷ്യയുടെ താനുസിയ ചെട്ടി മൂന്നാം സ്ഥാനം നേടി. ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച നികിത പോർവാൽ ടോപ് 40ൽ ഇടം നേടി. എന്നാൽ ടോപ് 20 ഘട്ടത്തിലേക്ക് മുന്നേറാൻ നികിതയ്‌ക്ക് കഴിഞ്ഞില്ല.











