India

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബെംഗ​ളു​രു: ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി​യെ മ​ർ​ദി​ച്ച് ന​ഗ്ന​യാ​ക്കി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​. സംഭവത്തില്‍ ദ​​മ്പതിമാ​ര​ട​ക്കം മു​ന്ന് പേ​രെ പോലീസ് അ​റ​സ്റ്റ് ചെ​യ്തു. രേ​ഷ്മ ബാ​നു, ന​സാ​ത്ത്, രേ​ഷ്മ​യു​ടെ ഭ​ർ​ത്താ​വ് സു​ഹൈ​ൽ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മഗഡി റോഡിലെ സുങ്കടകട്ടെയിൽ താമസിക്കുന്ന 31 കാരിയാണ് ക്രൂരതയ്‌ക്ക് ഇരയായത്. പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് സം​ഘം ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ര​ണ്ട് വ​ർ​ഷം മു​മ്പ് പ​രാ​തി​ക്കാ​രി ന​സാ​ത്ത് ബീ​ഗം എ​ന്ന വ്യ​ക്തി​യി​ൽ നി​ന്ന് 50,000 രൂ​പ​യും രേ​ഷ്മ ബാ​നു​വി​ൽ​നി​ന്ന് ഒ​രു ല​ക്ഷം രൂ​പ​യും പ​ലി​ശ​യ്‌ക്ക് ക​ടം വാ​ങ്ങി​യി​രു​ന്നു. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് കാ​ര​ണം ക​ഴി​ഞ്ഞ കു​റ​ച്ച് ആ​ഴ്ച​ക​ളാ​യി ത​വ​ണ​ക​ളാ​യി അ​ട​യ്‌ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ത​വ​ണ മു​ട​ങ്ങി​യ​തോ​ടെ രേ​ഷ്മ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നെ​ന്നും യു​വ​തി പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ന​ഗ്ന​യാ​ക്കി വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച ശേ​ഷം പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. വാ​ഷ്റൂ​മി​ൽ പോ​കാ​ൻ അ​നു​വാ​ദം കി​ട്ടി​യ​പ്പോ​ൾ യു​വ​തി വി​വ​രം പോ​ലി​സി​നെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി ഇ​വ​രെ മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്രതികളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.