Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മായ വിട്ടുണരൂ, മാനവനാകൂ

ജി. സന്തോഷ്byജി. സന്തോഷ്
Sep 4, 2026, 06:24 am IST
inSamskriti

കേരളം ഇന്നു വീണ്ടും അമ്പാടിയാകുവാന്‍ പോകുകയാണ്. ശ്രാവണത്തിലെ പുണ്യമാണ് ശ്രീകൃഷ്ണ ജയന്തി. ഭക്തര്‍ക്ക് ആവേശമായി ശ്രീകൃഷ്ണഭഗവാന്റെ ഈ ജയന്തി ദിനത്തില്‍ ‘മായ വിട്ടുണരൂ മാനവനായി വളരൂ’ എന്ന സന്ദേശമാണ് പൊതു സമൂഹത്തിനു നല്‍കുന്നത്. മായയില്‍ ആണ്ടുപോയവര്‍ക്ക് ഉണര്‍വിന്റെ ഉള്‍വിളിയാകും ഈ സന്ദേശം. ആലസ്യം മാറി ഉല്ലാസവും ഉന്മേഷവും കൈവരിക്കാന്‍, ഉണ്മയെ തിരിച്ചറിയാന്‍ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശം നിമിത്തമാകും.

മൂല്യങ്ങള്‍ക്ക് വിലയില്ലാതാകുന്ന വര്‍ത്തമാനകാലത്ത് തെറ്റുകളില്‍ നിന്നും തെറ്റുകളിലേയ്‌ക്ക് വഴിമാറുന്ന യുവസമൂഹത്തെ ശരിയുടെ ധര്‍മ്മപക്ഷത്തേയ്‌ക്ക് കൊണ്ടുവരേണ്ടിയിരിക്കുന്നു. നശ്വരമായതിനെ തേടിപ്പോകുകയും ശാശ്വതമായതിനെ അറിയാതെ പോകുകയും ചെയ്യുന്നവര്‍ക്ക് തിരിച്ചുവരവിന്റെ സമയമാണിത്. സ്വന്തം സുഖഭോഗങ്ങള്‍ക്ക് വേണ്ടി ചിലര്‍ ഉറ്റവരേയും ജന്മം നല്‍കിയവരേയും നശിപ്പിക്കുന്നു. രൂപം കൊണ്ടു മാത്രം മനുഷ്യനും ഭാവം കൊണ്ടും പ്രവര്‍ത്തികൊണ്ടും മൃഗങ്ങളെപ്പോലും നാണിപ്പിക്കുകയും ചെയ്യുന്നവരുടെ എണ്ണം കൂടി വരുന്നു എന്നത് ആശ്ചര്യകരം തന്നെ.
പരസ്പര സ്‌നേഹവും പങ്കിടലും പഴഞ്ചനായി മാറുന്ന ഈ കാലത്ത് മാനവനായി മാറുകയെന്നതിന് ഏറെ പ്രസക്തിയുണ്ട്. സത്യം, ദയ, തപസ്സ്, ശുചിത്വം എന്നിവ ധര്‍മ്മത്തിന്റെ നാല് തൂണുകളാണ്. മനുഷ്യനാകണമെങ്കില്‍ സനാതന മൂല്യങ്ങളോട് വിശ്വസ്തത പുലര്‍ത്തുകയും അതനുസരിച്ച് ജീവിക്കുകയും വേണം. സങ്കുചിത മനസ്സിന്റെ ഉടമകളാകാതെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിശാലമായ മനസ്സും, പകയും വിദ്വേഷവും സനാതന മൂല്യങ്ങള്‍ക്കെതിരാണെന്നുള്ള തിരിച്ചറിവുമാണ് ഇന്ന് വേണ്ടത്.

മായ – മനുഷ്യന്‍ – മാധവന്‍ എന്നിങ്ങനെയായിരിക്കണം നമ്മുടെ വളര്‍ച്ച. പരിവര്‍ത്തനം ആദ്യം വേണ്ടത് നാം ഓരോരുത്തരിലുമാണ്. അതായത് വികസനവും വികാസവും അവനവനില്‍ നിന്നും തുടങ്ങണം. മായ മാറ്റിയേ മതിയാകൂ.

ശാശ്വതമായ സത്യത്തെ അറിയുകയെന്നതാണ് മാനവധര്‍മ്മം. പാര്‍ത്ഥന് ശാശ്വതമായ അറിവ് ലഭിച്ചപ്പോഴാണ് യുദ്ധം തുടങ്ങിയത്. മായയില്‍ അകപ്പെട്ടിരിക്കുകയായിരുന്നു അതുവരെ അര്‍ജുനന്‍. കൃഷ്ണനെ അറിഞ്ഞാല്‍ത്തന്നെ മായ നീങ്ങി വെളിച്ചം തെളിയുമെന്നതിന് സംശയമില്ല. കൃഷ്ണനിലേയ്‌ക്ക് നമ്മള്‍ ആകര്‍ഷിക്കപ്പെടണം. അവിടെ സ്‌നേഹവും കാരുണ്യവും പങ്കുവെക്കലും സേവനവും ഉണ്ടാകും. സനാതനധര്‍മ്മപാതയില്‍ സഞ്ചരിച്ചാലേ ശാശ്വതമായ സത്യം അറിയാന്‍ കഴിയുകയുള്ളൂ.

ശ്രദ്ധയും ഭക്തിയും ഒന്നിച്ച വന്നാല്‍ പാര്‍ത്ഥനെപ്പോലെ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ സാധിക്കും. മിഥ്യാബോധവും അല്പജ്ഞാനവും വിനാശമുണ്ടാക്കും. മായ നീങ്ങിയാല്‍ ശീലങ്ങളില്‍ മാറ്റമുണ്ടാകും. സ്വയം ശുദ്ധീകരണത്തിന് തയ്യാറായാല്‍ വലിയ മാറ്റങ്ങള്‍ അനുഭവസിദ്ധമാകും.

കൃഷ്ണനെ ജീവിതയാത്രയില്‍ കൂടെ കൂട്ടുക. സമര്‍പ്പിത ശ്രദ്ധ ഉള്ളവര്‍ക്ക് ആലസ്യം ഉണ്ടാകില്ല. കര്‍ത്തവ്യബോധത്തോടെ, ഉത്തരവാദിത്വത്തോടെ ജീവിക്കാന്‍ സാധിക്കും. മിന്നല്‍വെട്ടത്തില്‍ അടിപതറാതെ പ്രകാശപൂരിതമായി മാനവനി
ല്‍ നിന്നും മാധവനിലേക്ക് യാത്ര ചെയ്യുവാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയട്ടെ. നാടും നഗരവും അമ്പാടിയാകുമ്പോള്‍ നമുക്ക് സ്വയമുയരാം,
ഉണര്‍ത്താം.

 

Tags: Lord KrishnabalagokulamSree Krishna Janmashtami
ജി. സന്തോഷ്
ജി. സന്തോഷ്
(സൗരക്ഷിക സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍) [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

Samskriti

കൃഷ്ണസ്പര്‍ശം: ക്ഷമയ്‌ക്കും പരിധിയുണ്ട്

Samskriti

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

പുതിയ വാര്‍ത്തകള്‍

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

ആ ചെറുപ്പക്കാരന്‍ ഇത്തിരി ഓവറാണ്; തന്റെ പേര് എഴുതി ചേർത്തതായിരിക്കും, ഷോൺ ജോർജിനെതിരെ ജി. സുധാകരൻ

ആസ്തിയിൽ കുറവുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഷാരൂഖ് ഖാൻ തന്നെ; പട്ടിക പു റത്തു വിട്ട് ഹുറുൺ ഇന്ത്യ

സ്വർണക്കിരീടം സന്നിധാനത്തെ ഭണ്ഡാരപ്പുരയിൽ ഭദ്രമായുണ്ട് ; യാതൊരുവിധ നഷ്ടവും ഉണ്ടായിട്ടില്ലെന്ന് തിരുവാഭരണം കമീഷണർ

അധികാരമുള്ളപ്പോൾ ചോദിക്കുന്നതിനു മുൻപേ പലരും എന്തും തരും ; അവരുടെ ഉദ്ദേശ്യം മനസ്സിലാക്കി പ്രവർത്തിക്കണം ; നമ്മൾ പറഞ്ഞതെല്ലാം തിരിഞ്ഞുകുത്തരുത്

ശോഭനയുമായി സാദൃശ്യമുണ്ടെന്ന പേരിൽ മാറ്റിനിർത്തേണ്ട ; നല്ല വേഷങ്ങൾ ലഭിച്ചാൽ മലയാള സിനിമയിൽ ഇനിയും അഭിനയിക്കാൻ തയ്യാറാണ്

വി.ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്, വിമാനം പറത്തുന്നത് ചിപ്സൺ ഏവിയേൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.