Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

ദൂതനും അവധൂതനുമായ കണ്ണന്‍

അമ്പലപ്പുഴ രാജഗോപാല്‍byഅമ്പലപ്പുഴ രാജഗോപാല്‍
Sep 4, 2026, 06:01 am IST
inSamskriti

അഷ്ടമിയും രോഹിണിയും ചേര്‍ന്ന സുദിനത്തില്‍ ജഗദോദ്ധാരകനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പുണ്യാവതാരമെടുത്തു. അധര്‍മ്മത്തിനെതിരെ ഉജ്ജ്വലവും ശുദ്ധഹൃദയവുമായ കുടചൂടുവാന്‍ ഗോവര്‍ദ്ധനഗിരിധാരി പിറന്ന പുണ്യദിനം !

യവന സഞ്ചാരിയായ മെഗസ്തനീസ് ശ്രീകൃഷ്ണഭഗവാനെ മഹാവിഷ്ണുവിന്റെ അവതാരമായി കരുതി ആരാധിക്കുന്നത് രേഖപ്പെടുത്തിയിട്ടുണ്ട്. മെക്രീന്‍സിന്‍ എന്ന പാശ്ചാത്യ ചരിത്രകാരനും ഈ അതിമനോഹര ആചരണത്തെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഗോവര്‍ദ്ധനഗിരിധാരിയും ഗോവിന്ദനും ഗോകുലപാലകനുമായ വാസുദേവന്‍ ആരെയാണ് ആനന്ദബാഷ്പ പരിപ്ലുതനാക്കാത്തത്! ഭഗവാന്‍ ചിലപ്പോള്‍ ദൂതനും മറ്റു ചിലപ്പോള്‍ അവധൂതനുമാണ്. ചിലപ്പോള്‍ ഇടയബാലനും മറ്റുചിലപ്പോള്‍ പാര്‍ത്ഥസാരഥിയുമാണ്. ചിലപ്പോള്‍ ഗോപാലപാലകനും മറ്റുചിലപ്പോള്‍ വെണ്ണ കട്ടുതിന്നുന്ന പൊന്നുണ്ണിക്കണ്ണനുമാണ്. ആത്മസ്വരൂപനായ അതേ ശ്രീകൃഷ്ണന്‍ ചിലയിടത്ത് നിസ്സാരനും മറ്റുചിലയിടത്ത് നിരതിശായിയായ-പൂര്‍ണ്ണാവതാരമായ- നിത്യചൈതന്യസ്വരൂപനുമാണ് !

‘അങ്ങ് പരബ്രഹ്‌മവും പരമമായ ധര്‍മ്മവും അതിപരിശുദ്ധമായ വസ്തുവുമാകുന്നു. ‘സകല ഋഷീശ്വരന്മാരും നിന്തിരുവടിയെ നിത്യനെന്നുംപ്രകാശരൂപനെന്നും ദേവന്മാര്‍ക്ക് കൂടി അരൂപനെന്നും അനന്യ രഹിതനെന്നും സര്‍വ്വവ്യാപിയെന്നും ആദിപുരുഷനെന്നും പറയുന്നു. മാത്രമല്ല, ദേവര്‍ഷിയായ നാരദനും അസിതനും ദേവലനും വ്യാസനും ഇതേവിധം പറഞ്ഞിട്ടുമുണ്ട്’ എന്ന് അര്‍ജ്ജുനന്‍ ഭഗവാനോട് പറയുന്നുമുണ്ട്.

ബാലഗോകുലത്തിന്റെ പൂര്‍ണ്ണപുണ്യമാണ് പൊന്നുണ്ണിക്കണ്ണന്‍. അവന്‍ ആരെയും ആനന്ദതുന്ദിലമാക്കുന്ന കിശോരബാലന്‍. ആ ഗോകുലപാലകന്റെ ലീലകള്‍ പാടിപ്പുകഴ്‌ത്തി ഇന്ന് ദേശവിദേശങ്ങളില്‍പ്പോലും നാടുംനഗരിയും അമ്പാടിയാകും. ഹൃദയഹാരിയായ ദൃശ്യമാണ് ലോകത്തെവിടെയുമുള്ള ജന്മാഷ്ടമി ആഘോഷം. അത്രമാത്രം വാചാമഗോചരമായ അനുഭവപൂര്‍ണ്ണതയുടെ ചിരന്തനസ്മരണയാണ് അഷ്ടമിരോഹിണിയെന്ന ശ്രീകൃഷ്ണജയന്തി.

ഭക്തിപ്രസ്ഥാനത്തിന്റെ പ്രയോക്താക്കളായ ചൈതന്യ മഹാപ്രഭു, ഗോവിന്ദദാസ്, ജ്ഞാനദാസ്, കേതകദാസ് തുടങ്ങിയ ബംഗാളി കവികള്‍ എഴുതിയ കാവ്യങ്ങളെല്ലാം ശ്രീകൃഷ്ണനെ ആരാധിച്ചും ഹൃദയപൂര്‍വ്വം പ്രകീര്‍ത്തിച്ചുകൊണ്ടും ഉള്ളതാണ്. വേദവേദാന്ത സത്യങ്ങളുടെ മൂര്‍ത്തിമദ്ഭാവമായ ശ്രീകൃഷ്ണന്റെ ജീവിതലീലകളെ ഭക്ത്യാമൃതപൂര്‍ണ്ണമാക്കുന്ന ശ്രീകൃഷ്ണകഥ ലോകമെമെങ്ങും ആഘോഷിയ്‌ക്കണമെങ്കില്‍ അതിന്റെ ആദ്ധ്യാത്മികമായ ശക്തിയും ഹൃദയാര്‍ദ്രശേഷിയും കാരുണ്യസ്പര്‍ശവും ഒന്നുവേറെതന്നെ! പൂതനക്കും തൃണാവര്‍ത്തനും മോക്ഷമേകിയ അത്ഭുതബാലനെക്കാണാന്‍ യാദവഗുരുവായ ഗര്‍ഗ്ഗ മഹര്‍ഷി എത്തി. ആ അത്ഭുതശിശുവിന്റെ പൂര്‍വ്വ വര്‍ത്തമാന ഭാവികാര്യങ്ങളെ അദ്ദേഹം യശോദയ്‌ക്കും നന്ദഗോപര്‍ക്കും സവിസ്തരം വിശദീകരിച്ചുകൊടുത്തു. ശിശുവിന് എല്ലാം സാധിച്ചുതരുന്നവന്‍’ ‘എല്ലാ ആസുരതകളെയും നിഗ്രഹിയ്‌ക്കുന്നവന്‍ എന്നീ അര്‍ത്ഥങ്ങളില്‍ ‘കൃഷ്ണന്‍’ എന്നു പേരുനല്‍കി. ബഹ്‌മവൈവര്‍ത്തപുരാണമനുസരിച്ച് വിശ്വചൈതന്യമാണ് ശ്രീകൃഷ്ണന്‍.

ആനന്ദചിന്മയനായ ഗോപികാരമണനായും ഗോകുലത്തെ രക്ഷിയ്‌ക്കാന്‍ ഗോവര്‍ദ്ധനം കുടയായ് ചൂടിയ ഗോപാലബാലകനായും കാളിയമര്‍ദ്ദകനായും പിന്നീട് പാണ്ഡവനീതിയ്‌ക്കുവേണ്ടി കൗരവര്‍ക്കുമുന്നിലെ സമാധാന ദൂതനായും കുരുക്ഷേത്രത്തില്‍ പാര്‍ത്ഥസാരഥിയായും അസുരകുലത്തിന്റെ നിഗ്രഹനായുമെല്ലാം ഒരേ അവതാരത്തില്‍ എത്രയോ ലീലകളാടി ഈ ദേവകീനന്ദനന്‍.

കൃഷ്ണപക്ഷാഷ്ടമിയില്‍ ചന്ദ്രോദയത്തെത്തുടര്‍ന്നു രോഹിണി നക്ഷത്രമെത്തുന്ന പുണ്യമുഹൂര്‍ത്തമാണ് കൃഷ്ണാഷ്ടമി! ഒരുതരത്തില്‍ അതൊരു യുഗാരംഭമാണ്. ജീവിതാപചയങ്ങളെ ധാര്‍മ്മികമായി നേരിടാനും ആത്മസത്തയെ അഹന്തകൊണ്ടു നശിപ്പിയ്‌ക്കാതിരിക്കാനും ആപത്തിലുഴലുന്ന ലോകജനതയ്‌ക്ക് ഉറ്റ ബന്ധുവായി നില്‍ക്കാനും കൃഷ്ണാവതാരം നമ്മെ നിരന്തരം ഓര്‍മ്മിപ്പിയ്‌ക്കുന്നു. അതുകൊണ്ടുതന്നെ ശ്രീകൃഷ്ണ കഥ കാലാതിവര്‍ത്തിയായ തത്ത്വോപദേശവാഹിനിയും മനുഷ്യരഞ്ജനത്തിന്റെ നിത്യസന്ദേശ സാരള്യവുമായി ദേശകാല പരിധികളില്ലാതെ പ്രകീര്‍ത്തിക്കപ്പെടുന്നു.
ഭാരതത്തിലെന്നല്ല, ലോകമെങ്ങും നാനാപ്രകാരേണ ബ്രാഹ്‌മമുഹൂര്‍ത്തം മുതല്‍ ആചരണാഘോഷപൂര്‍ണ്ണമായി നിറഞ്ഞുനില്‍ക്കുന്നു ശ്രീകൃഷ്ണജയന്തിദിനം.

ഒരിക്കല്‍ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട് ചോദിച്ചു:
”അല്ലയോ കൃഷ്ണ! എണ്ണമറ്റ തിരുനാമങ്ങള്‍ ഉള്ളതില്‍ ഏതുനാമമാണ് അങ്ങേയ്‌ക്ക് ഏറ്റവും പ്രിയമായത്?”
സ്വതസിദ്ധമായ പുഞ്ചിരിയോടെ ഭഗവാന്‍ പറഞ്ഞു.
”ഹേ! അര്‍ജ്ജുനാ പരമപ്രേമത്തോടെ ഭക്തര്‍ എന്നെ എന്തു വിളിച്ചാലും എനിക്കു പ്രിയം തന്നെ. എന്നാല്‍ ചോദിച്ചതുകൊണ്ട് ഞാന്‍ പറയാം.

എന്റെ 28 നാമങ്ങള്‍ ഏറ്റവും ശ്രേഷ്ഠവും എനിക്കു
പ്രിയപ്പെട്ടതുമാണ്. ഈ നാമങ്ങള്‍ മൂന്ന് സന്ധ്യകളിലും അമാവാസി, ഏകാദശി എന്നീ ദിവസങ്ങളിലും ഭക്തിയോടെ ജപിക്കുന്ന ഏതൊരാള്‍ക്കും എന്നില്‍ നിഷ്‌കാമമായ പ്രേമം ജനിയ്‌ക്കും. എന്നില്‍ നിതാന്തമായ ഐക്യവുമുണ്ടാകും. കലിയുഗത്തില്‍ ഈ നാമങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. കാരണം കലിയില്‍ നാമജപം കൊണ്ട് സുസാധ്യമാംവിധം മുക്തി സംഭവിക്കുന്നു.

‘മത്സ്യം കൂര്‍മ്മം വരാഹം ച
വാമനം ച ജനാര്‍ദ്ദനം
ഗോവിന്ദം പുണ്ഡരീകാക്ഷം
മാധവം മധുസൂദനം
പത്മനാഭം സഹസ്രാക്ഷം
വനമാലി ഹലായുധം
ഗോവര്‍ധനം ഹൃഷികേശം
വൈകുണ്ഡം പുരുഷോത്തമം
വിശ്വരൂപം വാസുദേവം
രാമം നാരായണം ഹരി
ദാമോദരം ശ്രീധരം ച
വേദാംഗം ഗരുഡദ്ധ്വജം
അനന്തം കൃഷ്ണഗോപലം
ജപതോ നാസ്തി പാതകം’
എന്നാണ്.

സമൂഹത്തിലെ അനുഗ്രഹപൂര്‍ണ്ണമായ അധ്യായങ്ങളുടെ അതിമോഹനമായ പ്രഭാതകിരണങ്ങളാണ് ഓരോ ശ്രീകൃഷ്ണജയന്തിദിനത്തിലും വിടരുന്നത് !

Tags: Lord KrishnaDevotionalSreekrishna Jayantiഗോവര്‍ദ്ധനഗിരിധാരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.