Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: സ്ത്രീകളുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍.സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാമെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്ക് രണ്ടാം സ്ഥാനം നല്‍കിയെന്ന് പറയുന്നത് തെറ്റാണ്. ഒട്ടേറെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും അവസരവും നല്‍കുന്നുണ്ട്. പെണ്‍കുട്ടികള്‍ക്കായി ധാരാളം സ്ഥാപനങ്ങള്‍ നടത്തുന്നു. അനാഥരായ പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതായും കാന്തപുരം പറഞ്ഞു.

സ്ത്രീകള്‍ പൊതുയിടങ്ങളില്‍ അന്യപുരുഷന്മാരുമായി ഇടപെടുന്നതിനെതിരെ നേരത്തേ അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. ഇത് വലിയ വിവാദമുണ്ടാക്കി.

Recent Posts