Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കാന്തപുരത്തിന്റെ മതവെറി വകവെച്ചു കൊടുക്കുകയോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2026, 09:09 am IST
inEditorial

കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവന പ്രബുദ്ധ കേരളത്തിന്റെ മുഖത്ത് ഒരിക്കല്‍കൂടി കരിവാരി തേച്ചിരിക്കുകയാണ്. സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങിയാല്‍ അത് വലിയ നാശത്തിന് കാരണമാകുമെന്നും, ഈ അപകടം ഒഴിവാക്കാനാണ് ഇസ്ലാം മതം പര്‍ദ്ദ സമ്പ്രദായം നിശ്ചയിച്ചതെന്നുമാണ് കൊച്ചിയില്‍ നബിദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ കാന്തപുരം പറഞ്ഞത്. സ്ത്രീകള്‍ വീടുകളില്‍ അടങ്ങിയൊതുങ്ങി ഇരിക്കേണ്ടവരാണെന്നും ഈ മതമേധാവി കല്‍പ്പിച്ചിരിക്കുന്നു. ഇസ്ലാം മതത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുള്ള തനിക്ക് ഇത്തരം നിലപാടുകള്‍ എടുക്കാന്‍ പൂര്‍ണ്ണ അധികാരമുണ്ടെന്നും കാന്തപുരം അവകാശപ്പെട്ടു. ഇതുപോലുള്ള മതപരമായ നിലപാടുകള്‍ മുന്‍പും ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ടെന്നും, ഇനിയും പറയുമെന്നും വ്യക്തമാക്കുകയും ചെയ്തു.

ഇസ്ലാം മതസ്ഥാപകനായ മുഹമ്മദ് നബി ജീവിച്ചിരുന്ന ഏഴാം നൂറ്റാണ്ടിലേക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീകളെ ആട്ടിത്തെളിക്കാനുള്ള ആഗ്രഹമാണ് കാന്തപുരം പ്രകടിപ്പിക്കുന്നത്. പ്രാകൃതമായ ഒരു കാലഘട്ടത്തിലെ സാമൂഹ്യ സാഹചര്യങ്ങള്‍ തിരിച്ചുകൊണ്ടുവന്ന് സ്ത്രീകളെ അതില്‍ തളച്ചിടാന്‍ ആഗ്രഹിക്കുന്നയാളാണ് കാന്തപുരമെന്ന് ഇതിനു മുന്‍പേ തെളിഞ്ഞിട്ടുള്ളതാണ്. മുസ്ലിങ്ങളായ പുരുഷന്മാര്‍ ഒന്നിലധികം സ്ത്രീകളെ വിവാഹം ചെയ്യുന്നതിനെ ന്യായീകരിച്ചുകൊണ്ട് വളരെ മ്ലേച്ഛമായ രീതിയില്‍ അഭിപ്രായ പ്രകടനം നടത്തിയിട്ടുള്ളയാളുമാണ്. അന്ന് അതിനെതിരെ പല കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നതാണ്. പക്ഷേ താലിബാന്‍ തലച്ചോറുള്ള ഇദ്ദേഹം മനസ്സുമാറ്റാന്‍ തയ്യാറല്ലെന്നാണ് സ്ത്രീകള്‍ക്കെതിരായ പുതിയ ഫത്വകള്‍ പുറപ്പെടുവിക്കുന്നതില്‍ നിന്ന് വ്യക്തമാവുന്നത്. കാന്തപുരം നിഷ്‌കര്‍ഷിക്കുന്നതു പോലെയാണ് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ ഭരണകൂടം സ്ത്രീകളോട് ചെയ്യുന്നത്. സ്ത്രീകള്‍ക്ക് അവിടെ വിദ്യാഭ്യാസം നിഷേധിക്കുക മാത്രമല്ല, അവരെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും അനുവദിക്കാറില്ല. ഇത് ലംഘിക്കുന്ന സ്ത്രീകള്‍ക്ക് കടുത്ത ശിക്ഷയാണ് അഫ്ഗാനിസ്ഥാനില്‍ നല്‍കുന്നത്.

തീര്‍ച്ചയായും ഇതൊക്കെ മനസ്സില്‍ വച്ചുകൊണ്ടായിരിക്കണം കാന്തപുരം സ്ത്രീ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രസ്താവന നടത്തിയിരിക്കുന്നത്. പൗരബോധം തൊട്ടു തെറിക്കാതെ സ്ത്രീത്വത്തെ അവഹേളിച്ചിട്ട്, അത് തന്റെ മതസ്വാതന്ത്ര്യമാണെന്ന് അവകാശപ്പെടുന്നത് വകവെച്ചുകൊടുക്കാന്‍ കഴിയില്ല. അഭിമാന ബോധമുള്ള, സ്വാതന്ത്ര്യ വാഞ്ഛയുള്ള മുസ്ലിം സ്ത്രീകള്‍ ഈ മതമേധാവിയുടെ അതിക്രമങ്ങളെ വകവെച്ചു കൊടുക്കരുത്. അവര്‍ പരസ്യമായി രംഗത്തുവരട്ടെ.

ഭരണഘടന ഉറപ്പു നല്‍കുന്ന ലിംഗ സമത്വത്തെ കടന്നാക്രമിക്കുകയാണ് ഈ വ്യക്തി ചെയ്തിരിക്കുന്നത്. പുരുഷന് തുല്യമായ സ്വാതന്ത്ര്യവും അവകാശങ്ങളുമാണ് ഭാരതത്തിന്റെ ഭരണഘടന സ്ത്രീക്കും നല്‍കുന്നത്. ഇത് ചോദ്യം ചെയ്യുകയും നിഷേധിക്കുകയും ചെയ്യുന്നവരെ നിയമപരമായി നേരിടാനുള്ള ധൈര്യവും സ്ത്രീകള്‍ കാണിക്കണം. കാന്തപുരത്തിന്റെ നികൃഷ്ടമായ സ്ത്രീവിരുദ്ധ പ്രസ്താവനകളോട് കേരളത്തിലെ സിപിഎമ്മും കോണ്‍ഗ്രസും ഇടതു വലതു മുന്നണി നേതൃത്വവും ശക്തമായി പ്രതികരിക്കാത്തത് ഇക്കൂട്ടരുടെ തനിനിറം വ്യക്തമാക്കുന്നതാണ്. കാന്തപുരത്തിന് ഇങ്ങനെയൊക്കെ പറയാനുള്ള അവകാശമുണ്ടെന്ന മട്ടില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന ചിലര്‍ പ്രതികരിച്ചിട്ടുള്ളത് കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതാണ്. മതമാണ് മതമാണ് മതമാണ് പ്രശ്‌നം എന്നു പറയുകയും, അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മുസ്ലിംലീഗിന്റെ നിലപാടാണ് ഫലത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനും, ഇടതു വലതുമുന്നിയിലെ പല നേതാക്കളും സ്വീകരിച്ചിട്ടുള്ളത്. ഇവരുടെ മതേതരത്വം ഇസ്ലാമിക മതമൗലികവാദത്തിന് സ്വയം അടിയറ വയ്‌ക്കുന്നതാണ്.

ഈ വര്‍ഷത്തെ ഓണാഘോഷത്തില്‍ പലയിടങ്ങളിലും തലയില്‍ തട്ടമിട്ടു കൊണ്ടുതന്നെ മുസ്ലിം സ്ത്രീകള്‍, പ്രത്യേകിച്ച് യുവതികള്‍, പങ്കെടുത്തിരുന്നു. അവര്‍ മറ്റുള്ളവരോടൊപ്പം ആടുകയും പാടുകയും ആഹ്ലാദിക്കുകയും ചെയ്തത് ഇസ്ലാമിക മതവെറിയന്മാരെ വല്ലാതെ പ്രകോപിപ്പിച്ചിരിക്കാം. അതിന്റെ പ്രതിഫലനമാണ് കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയും, കപട മതേതരവാദികള്‍ അതിനെ ശരിവയ്‌ക്കുന്നതും. ശബരിമലയുടെ കാര്യത്തില്‍ സ്ത്രീ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ എന്ന പേരില്‍ വനിതാ മതില്‍ നിര്‍മ്മിച്ചവര്‍ ഇപ്പോള്‍ പാലിക്കുന്ന നിശ്ശബ്ദത ലജ്ജാകരമാണ്. ഇവരുടെ കാപട്യം ഇനിയെങ്കിലും പൊതുസമൂഹം തിരിച്ചറിയണം.

Tags: anti-women statementHijab controversyagainst muslim womenKanthapuram's religious fanaticism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലപാടില്‍ ഒരു മാറ്റവും ഇല്ല! പാര്‍ട്ടികള്‍ക്കോ, വ്യക്തികള്‍ക്കോ വേണ്ടി തിരുത്തേണ്ടതല്ല ഇസ്‌ലാമിക നിയമങ്ങള്‍: കാന്തപുരം

Kerala

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത് സമ്മേളനം സംഘടിപ്പിക്കും; ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും:

Kerala

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന; ആര്‍എസ്എസിന്റെ മേല്‍ കുതിരകയറി എം.എ. ബേബി

Kerala

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

Kerala

കാന്തപുരം കേരളത്തെ ശിലായുഗത്തിലേക്ക് നയിക്കുന്നു: കെ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.