സന്തുഷ്ടോ ഭാര്യയാ ഭര്‍ത്താ
ഭര്‍ത്താ ഭാര്യാ തഥൈവ ച
യസ്മിന്നേവ കുലേ നിത്യം
കല്യാണം തത്ര വൈ ധൃവം
ഏതു കുലത്തില്‍ ഭര്‍ത്താവ് ഭാര്യയാല്‍ സന്തുഷ്ടനും, അതുപോലെ ഭാര്യ ഭര്‍ത്താവിനാല്‍ സന്തുഷ്ടയുമാണോ ആ കുലം എന്നും കീര്‍ത്തിഭദ്രമായിരിയ്‌ക്കും. ഭാര്യാഭര്‍ത്തൃ ബന്ധങ്ങ
ളുടെ സുതാര്യതയും സുദൃഢതയും അവരുടെ സന്തതികളിലും നന്മയുടെ പ്രകാശം ചുരത്തുന്നു.
ഹൃദയങ്ങളുടെ ഐകരൂപ്യമാണ് ഇവിടെ നിറഞ്ഞുനില്‍ക്കുന്നത്. സ്‌നേഹത്തില്‍ ലീനമായ മനസിന്റെ സൗന്ദര്യമാണ് ജീവിതത്തിന്റെ പ്രകാശം.ബന്ധങ്ങള്‍ പരസ്പരപൂരകങ്ങളാണ്; കുടുംബ ബന്ധങ്ങള്‍ പ്രത്യേകിച്ചും. ഭദ്രമായ കുടുംബബന്ധങ്ങള്‍ സത്യസന്ധമായി
രിയ്‌ക്കണം. സത്യസന്ധതയുടെ കെട്ടുറപ്പില്‍ എന്നും ശാന്തി നിറഞ്ഞുനില്‍ക്കും. പരസ്പരവിശ്വാസം, ആര്‍ജ്ജവം, സഹിഷ്ണുത, സഹാനുഭൂതി എന്നിങ്ങനെയുള്ള പരസ്പര
പൂരകങ്ങളായ അനുബന്ധങ്ങളില്‍ അധിഷ്ടിതമാണ്. ബന്ധങ്ങളുടെ അടിത്തറ സുദൃഢമാകണമെങ്കില്‍ ഇവയെല്ലാം അനുപേക്ഷണീയമാണ്. ജീവിതത്തില്‍ പതിയുംപത്‌നിയും അനുപേക്ഷണീയമാം വിധം സമാധികാരികളായ സഹവര്‍ത്തികളാണ്.
യത്ര നാര്യസ്തു പൂജ്യന്തോ
രമന്തേഃ തത്ര ദേവതാഃ
തത്രൈതാസ്തു ന പൂജ്യന്തേ
സര്‍വ്വസ്തത്രാ ഫലക്രിയാഃ
സ്ത്രീകള്‍ എവിടെ പൂജിയ്‌ക്കപ്പെടുന്നുവോ, എവിടെ ആദരിയ്‌ക്കപ്പെടുന്നുവോ അവിടെ ദേവതകള്‍ സന്തോഷത്തോടെ വസിയ്‌ക്കുന്നു. എവിടെ സ്ത്രീകള്‍ ആദരിയ്‌ക്കപ്പെടുന്നില്ലയോ അവിടെ നടത്തപ്പെടുന്ന എല്ലാ ക്രിയകളും നിഷ്ഫലമാകുന്നു.ഈ സ്‌നേഹബന്ധത്തിന്റ സുഭിക്ഷത ഹൃദയനൈര്‍മ്മല്യതയിലാഴ്ന്ന സ്ത്രീരത്‌നങ്ങളുടെ ശ്രേയസ്‌കരമായ ഭദ്രതയിലാണ്. സ്ത്രീ സതിയാണ്. അതറിയുമ്പോഴാണ് സ്ത്രീകള്‍ ആദരിയ്‌ക്കപ്പെടുന്നതും ദേവതകള്‍ സന്തോഷത്തോടെ വസിയ്‌ക്കുന്നതും.
രാമായണത്തിലെ സീത രാമനാല്‍ സന്തുഷ്ടയും ശ്രീരാമന്‍ സീതാദേവിയാല്‍ സന്തുഷ്ടനുമായിരുന്നു. ആ പരസ്പര സംതൃപ്തികൊണ്ടു സീത, രാമന്റെ അയനത്തിലുട
നീളം വിശ്വസ്തയായ പങ്കാളിയായിരുന്നു. രാമന്‍ സീതയ്‌ക്ക് സര്‍വ്വാദരണീയനുമായിരുന്നു. രാമായണത്തിലെന്നപോലെ ഇതേവിധം പുരാണകഥാസൗന്ദര്യ സന്ദര്‍ഭങ്ങളിലെല്ലാം -എല്ലാ ബൃഹദ്ഗ്രന്ഥങ്ങളും- ഇതുതന്നെയാണ് പഠിപ്പിയ്‌ക്കുന്നത്. ഗാന്ധാരിയുടെ കഥതന്നെ അതു വ്യക്തമാക്കുന്നു. കുടുംബന്ധത്തിന്റെ സുന്ദരമായ ചിത്രങ്ങളാണ് ഇതെല്ലാം; മറിച്ചുള്ളവ ശിഥിലങ്ങളും.
പത്‌നി പതിയാല്‍ സന്തുഷ്ടയും, പതി പത്‌നിയാല്‍ സന്തുഷ്ടനുമായിത്തീരുമ്പോള്‍ ഭവനങ്ങള്‍ ക്ഷേത്രസമാനങ്ങളായി മാറുന്നു. അവിടെ ഐശ്വര്യം നിറയുന്നു. അങ്ങനെയെങ്കില്‍ മാത്രമേ ബന്ധങ്ങളുടെ വിലയെന്തെന്നു നമുക്ക് അനുഭവിച്ചറിയാന്‍ കഴിയൂ.
കുടുംബം പരിശുദ്ധികൊണ്ടു ഭദ്രമെങ്കില്‍ നാടും ഭദ്രമാകും. നാടു ഭദ്രമെങ്കില്‍ നമ്മുടെ മഹത്തായ രാഷ്‌ട്രവും ഭദ്രമായിരിയ്‌ക്കും!
















