
തിരുവനന്തപുരം: കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നല്‍കിയ വാഗ്ദാനം പാലിച്ചുകൊണ്ട് നടനും എന്‍എഫ്ഡിസി ചെയര്‍മാനുമായ കൃഷ്ണകുമാര്‍. ചെറിയകൊണ്ണി നിവാസിയായ ശ്രുതിക്ക് കൃഷ്ണകുമാറും കുടുംബവും നിര്‍മ്മിച്ച് നല്‍കിയ പുതിയ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാര്‍ത്ഥി കൂടിയായിരുന്ന ശ്രുതിയുടെ വസതി സന്ദര്‍ശിച്ചപ്പോഴാണ് ടാര്‍പോളിനും ഷീറ്റും കൊണ്ട് മറച്ച വീടിന്റെ ശോചനീയാവസ്ഥ കൃഷ്ണകുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ശ്രുതിക്കും കുടുംബത്തിനും സുരക്ഷിതമായ ഭവനം നിര്‍മ്മിച്ച് നല്‍കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ ചെറിയകൊണ്ണി ഐഎംഡിആര്‍ കോളജിനു സമീപം നടന്ന ചടങ്ങില്‍ കൃഷ്ണകുമാറും കുടുംബവും ചേര്‍ന്ന് പുതിയ വീടിന്റെ താക്കോല്‍ ശ്രുതിക്കും കുടുംബത്തിനും കൈമാറി.