Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2026, 08:46 pm IST
inThiruvananthapuram

പാലോട്: പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണ്‌വെട്ടിച്ച് സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് എംഡിഎംഎ ഉള്‍പ്പെടെയുള്ള മാരക രാസലഹരികളും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും വ്യാപകമെന്ന് പരാതി.

മേഖലയിലെ പരിശോധനകള്‍ പേരിന് മാത്രമായി ഒതുങ്ങുന്നുവെന്ന ആക്ഷേപവും ശക്തമാണ്. ഇടയ്‌ക്ക് ചില ലഹരിവേട്ടകളും അറസ്റ്റുകളും നടക്കുന്നുണ്ടെങ്കിലും റാക്കറ്റിന്റെ വേരുകള്‍ ആഴത്തിലുള്ളതാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അടുത്തിടെ പാലോട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചിപ്പഞ്ചിറ പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയില്‍ മാരക മയക്കുമരുന്നായ 20 ഗ്രാം എംഡിഎംഎയുമായി കാട്ടാക്കട സ്വദേശി നസീം, മുല്ലൂര്‍ സ്വദേശി ശരത് വിവേക് എന്നിവര്‍ പിടിയിലായിരുന്നു.

ബംഗളൂരു ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ ലഹരി കടത്തിക്കൊണ്ടുവന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രാദേശിക കേന്ദ്രങ്ങളില്‍ ചില്ലറ വില്‍പ്പന നടത്തുന്ന അന്തര്‍ജില്ലാ കണ്ണികളാണ് അന്ന് വലയിലായത്. ഇതിനുപുറമെ, ബെംഗളൂരുവില്‍ നിന്ന് രാസലഹരി കടത്തിയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് ടീമും പോലീസും നടത്തിയ പരിശോധനയില്‍ പാലോട് സ്വദേശിനിയായ അന്‍സിയ ഉള്‍പ്പെടെയുള്ള ഏഴംഗ സംഘം പിടിയിലായതും മലയോര മേഖലയിലേക്കുള്ള ലഹരിയുടെ ഒഴുക്കിന്റെ ആഴം വ്യക്തമാക്കുന്നു. ഇതിനിടയിലാണ് ചെറിയ കടകള്‍ കേന്ദ്രീകരിച്ചും രഹസ്യ കേന്ദ്രങ്ങള്‍ വഴിയും കുട്ടികള്‍ക്കിടയിലേക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി എത്തിച്ചുനല്‍കുന്നതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. പാലോടിന്റെ വനമേഖലയോട് ചേര്‍ന്നു കിടക്കുന്നതും ആളൊഴിഞ്ഞതുമായ ഇടങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന വ്യാപിപ്പിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ലെന്നാണ് പ്രധാന ആരോപണം. പ്രധാന റോഡുകളിലെ നാമമാത്രമായ വാഹന പരിശോധനകള്‍ മുതലെടുത്ത്, ഉള്‍നാടന്‍ വഴികളിലൂടെ ബൈക്കുകളിലും മറ്റും ലഹരി വസ്തുക്കള്‍ കടത്തുന്ന സംഘങ്ങള്‍ സജീവമാണ്. ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസുകളും മനുഷ്യച്ചങ്ങലകളും നടക്കുന്നുണ്ടെങ്കിലും വിപണിയില്‍ ലഹരിയുടെ ലഭ്യത കുറയ്‌ക്കാന്‍ ശക്തമായ റെയ്ഡുകളോ മാതൃകാപരമായ നടപടികളോ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ചില്ലറ വില്‍പ്പനക്കാരെ മാത്രം ലക്ഷ്യമിട്ടുള്ള നടപടികള്‍ക്കപ്പുറം, ഇതിന് പിന്നിലെ വലിയ സ്രോതസ്സുകളെ കണ്ടെത്താന്‍ കര്‍ശന അന്വേഷണം വേണമെന്നാണ് ഉയരുന്ന ആവശ്യം. മേഖലയെ ലഹരിയുടെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ രാത്രികാല പട്രോളിംഗും ശക്തമായ പരിശോധനയും അടിയന്തരമായി നടപ്പിലാക്കണമെന്നാണ് പ്രദേശവാസികളുടെയും പൊതുപ്രവര്‍ത്തകരുടെയും ശക്തമായ ആവശ്യം.

 

Tags: Local Newsbanned tobacco productsTrivandrum PalodeDrug mafia evades police and excise scrutinyDrug MafiaNedumangad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Thiruvananthapuram

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം
Thiruvananthapuram

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

Kerala

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Kerala

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

പുതിയ വാര്‍ത്തകള്‍

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.