കോഴിക്കോട്: സി.പി.ഐയെ പരോക്ഷമായി ക്ഷണിച്ചുകൊണ്ട് മുസ്ലിം ലീഗ് ദേശീയ ഉപാധ്യക്ഷന്‍ കെ.പി.എ. മജീദ് പാര്‍ട്ടി പത്രത്തിലെഴുതിയ ലേഖനത്തെ തള്ളി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. യു.ഡി.എഫിലേക്ക് സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യം ഇപ്പോള്‍ ഇല്ലെന്ന് സലാം പറഞ്ഞു. നിലവില്‍ അങ്ങനെ ഒരു ചര്‍ച്ചയും നടക്കുന്നില്ല.
എല്‍.ഡി.എഫില്‍ പൊരിവെയിലത്താണോ തണലത്താണോ നില്‍ക്കുന്നതെന്ന് ചിന്തിക്കേണ്ടത് സി.പി.ഐയാണ്. തങ്ങളുടെ അഭിപ്രായത്തില്‍ അവരിപ്പോള്‍ പൊരിവെയിലത്താണ് നില്‍ക്കുന്നത്.
സി.പി.ഐയുടെ പഴയ പ്രതാപവും മുസ്ലിം ലീഗുമായുള്ള സഖ്യകാലത്തെ നേട്ടവുമാണ് ലേഖനത്തിലുള്ളത്. ഇടതുമുന്നണിയില്‍ സി.പി.ഐ. അനുഭവിക്കുന്ന അവഗണനയും ചൂണ്ടിക്കാട്ടുന്നുണ്ട്. അദ്ദേഹം പറഞ്ഞു.
















