തിരുവനന്തപുരം: പ്രശസ്ത സംഗീതജ്ഞയും തിരുവനന്തപുരം വിമൻസ് കോളേജിലെ സംഗീത വിഭാഗം മുൻ മേധാവിയുമായ പ്രൊഫ കെ. സരോജിനി അമ്മ (94) അന്തരിച്ചു.
വഴുതക്കാട് ഫോറസ്റ്റ് ഓഫീസ് ലെയിനിലെ പറൂർ ഹൗസിലായിരുന്നു താമസം. സംഗീത അധ്യാപനരംഗത്ത് ദീർഘകാലം സേവനമനുഷ്ഠിച്ച സരോജിനി അമ്മ നിരവധി വിദ്യാർഥികൾക്ക് സംഗീതവിദ്യ പകർന്നുനൽകിയിരുന്നു. പരേതനായ ആർ. ഗോപിനാഥൻ നായരുടെ സഹധർമിണിയാണ്.
മക്കൾ: പിന്നണി ഗായകൻ ജി. വേണുഗോപാൽ, രാധിക അജിത്. മരുമക്കൾ: രശ്മി വേണുഗോപാൽ, അജിത് കുമാർ.
















