Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2026, 07:10 pm IST
inCricket

​തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ റെക്കോർഡുകൾ കടപുഴക്കി മുഹമ്മദ് അസറുദ്ദീന്റെ തേരോട്ടം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഉയർത്തിയ 213 റൺസ് എന്ന പടുകൂറ്റൻ വിജയലക്ഷ്യം അനായാസം മറികടക്കാൻ ആലപ്പി റിപ്പിൾസിന് കരുത്തായത് ഉപനായകൻ അസറുദ്ദീന്റെ അത്യുഗ്രൻ സെഞ്ച്വറിയാണ്. ഈ മാസ്മരിക ഇന്നിങ്സോടെ കെസിഎല്ലിന്റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്‌ക്കുന്ന ആദ്യ താരമെന്ന സുവർണ്ണ നേട്ടവും അസർ സ്വന്തമാക്കി. ബാറ്റിങ് വിസ്മയം തീർത്ത അസറിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ മികവിൽ സീസണിലെ നാലാം ജയം കുറിച്ച ആലപ്പി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കും കുതിച്ചെത്തി.

​തങ്ങളുടെ ആറാം മത്സരത്തിൽ തുടക്കത്തിൽ തന്നെ ഓപ്പണർ ആകാശിനെ നഷ്ടമായെങ്കിലും യാതൊരു സമ്മർദ്ദവുമില്ലാതെയാണ് അസർ ബാറ്റുവീശിയത്. അഖിൻ സത്താർ എറിഞ്ഞ നേരിട്ട രണ്ടാമത്തെ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ താരം ആ ഓവറിൽ രണ്ട് ഫോറുകൾ നേടി നയം വ്യക്തമാക്കി. പിന്നീട് ഗ്രീൻഫീൽഡിൽ കണ്ടത് അസറുദ്ദീന്റെ അഴിഞ്ഞാട്ടമായിരുന്നു. വെറും 56 പന്തിൽ സീസണിലെ തന്റെ രണ്ടാം സെഞ്ച്വറി പൂർത്തിയാക്കിയ താരം 60 പന്തിൽ 112 റൺസുമായി പുറത്താകാതെ നിന്നു. പത്ത് കൂറ്റൻ സിക്സറുകളും അഞ്ച് ബൗണ്ടറികളും ഉൾപ്പെടുന്നതായിരുന്നു ആ വെടിക്കെട്ട് ഇന്നിങ്സ്. അവസാന അഞ്ച് ഓവറിൽ മാത്രം 68 റൺസാണ് അസറിന്റെ ചിറകിലേറി ആലപ്പി അടിച്ചുകൂട്ടിയത്.

അവസാന ഓവറിലെ മൂന്നാം പന്തിൽ പടുകൂറ്റൻ സിക്സർ പറത്തി അസർ തന്നെ ആലപ്പിയുടെ വിജയമുറപ്പിക്കുകയും ചെയ്തു.
​സീസണിലെ ആദ്യ മത്സരം മുതൽ അതിശയിപ്പിക്കുന്ന ഫോമിലാണ് ഈ ആലപ്പി ഉപനായകൻ. പവർപ്ലേ ഓവറുകളിൽ ബൗളർമാർക്ക് മേൽ പൂർണ്ണ ആധിപത്യം സ്ഥാപിക്കുന്ന അസറിന്റെ ഭയമില്ലാത്ത ബാറ്റിംഗാണ് എല്ലാ മത്സരങ്ങളിലും ടീമിന് കരുത്തുറ്റ അടിത്തറ നൽകുന്നത്. ആറ് മത്സരങ്ങളിൽ നിന്നായി മൂന്ന് അർദ്ധസെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഉൾപ്പെടെ 419 റൺസാണ് താരം ഇതിനോടകം അടിച്ചുകൂട്ടിയത്. വെറും 208 പന്തുകളിൽ നിന്നാണ് അസർ ഇത്രയും റൺസ് നേടിയത് എന്നതും ശ്രദ്ധേയമാണ്. 34 സിക്സറുകളും 25 ഫോറുകളുമാണ് ഇതുവരെ താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. നേരത്തെ കൊല്ലത്തിനെതിരെയാണ് താരം തന്റെ ആദ്യ സെ‍ഞ്ച്വറി നേടിയത്.

സ്ഥിരതയോടെ ബാറ്റുവീശുന്ന അസറിന്റെ ഈ മിന്നും ഫോമിന്റെ കരുത്തിലാണ് ആറ് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി ആലപ്പി റിപ്പിൾസ് ഒന്നാം സ്ഥാനത്ത് തലയെടുപ്പോടെ നിൽക്കുന്നത്.

Tags: KCAKCLcrficket
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Cricket

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

Cricket

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

Cricket

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

Sports

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.