
മോദിയ്‌ക്കെതിരെ വിദ്യാര്‍ത്ഥി കലാപം ഉണ്ടാക്കുക എന്ന ദുഷ്ടലാക്കോടെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും അമേരിക്കയിലെ ഡീപ് സ്റ്റേറ്റിന്റെ ഉപദേശത്തോടെ നടപ്പാക്കിവരുന്ന പല കലാപരിപാടികളില്‍ ഒന്നാണ് ഛത്രോം കി ഗൂഞ്ച് എന്ന പരിപാടി. വിദ്യാര്‍ത്ഥികളുടെ മുഴക്കം ഉയര്‍ത്തുക എന്നതാണ് ഛത്രോം കി ഗൂഞ്ചിന്റെ അര്‍ത്ഥം.
പക്ഷെ ഈ ഛത്രോം കി ഗൂഞ്ചിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ രോഷം പുറത്തുകൊണ്ടുവരാന്‍ ഉദ്ദേശിച്ച് നാല് പ്രദേശങ്ങളില്‍ രാഹുല്‍ ഗാന്ധി ഇതുവരെ യോഗം നടത്തിയിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഈ പരിപാടികല്‍ അടുത്ത് പരിശോധിച്ച സാമന്ത എന്ന ഐഐടി വിദ്യാര്‍ത്ഥിനിക്ക് ഒരു കാര്യം ബോധ്യമായി. രാഹുല്‍ ഗാന്ധി ഈ വേദികളില്‍ പറയുന്നത് മുഴുവന്‍ ഒന്നുകില്‍ നുണകളോ അതല്ലെങ്കില്‍ വഴിതെറ്റിക്കുന്ന കമന്‍റുകളോ ആണ്.
ഇതോടെയാണ് സാമന്ത ജൂഠ് കി ഗൂഞ്ച് (നുണകളുടെ മുഴക്കം ) എന്ന പേരില്‍ ഒരു വെബ്സൈറ്റ് തുടങ്ങിയത്. ഇതില്‍ രാഹുല്‍ ഗാന്ധി നടത്തിയ ഛത്രോം കി ഗൂഞ്ച് പരിപാടികള്‍ ഒന്നൊന്നായി ഇഴ കീറി പരിശോധിച്ച് സാമന്ത രാഹുല്‍ ഗാന്ധി പറഞ്ഞ നുണബോംബുകള്‍ പുറത്തെടുത്തു. ഇതോടെ കോണ്‍ഗ്രസ് ക്യാമ്പില്‍ വലിയ അങ്കലാപ്പ് തുടങ്ങിയിരിക്കുകയാണ്. എന്തായാലും സാമന്തയുടെ ധീരതയ്‌ക്കും വിശകലനത്തിനും വലിയ കയ്യടിയാണ് ലഭിക്കുന്നത്.