കട്ടപ്പന: പോലീസെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നു പണം തട്ടുന്ന സംഘത്തെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന വലിയപാറ ഭാഗത്ത് തയ്യില്‍ പ്രമോദ് ശശി (38) , വലിയതോവാള തകിടിയേല്‍ സുധീഷ് (36), കൂട്ടിക്കല്‍ സ്വദേശി ഹരി(32), വലിയതോവാള ഈട്ടിക്കുന്നേല്‍ സുധീഷ് (35) എന്നിവരാണ് അറസ്റ്റിലായത്.
തൊഴില്‍ തേടി കട്ടപ്പനയിലെത്തുന്ന ഇതര സംസ്ഥാന തൊളിലാളികളെ സഹായത്തിന് എന്ന വ്യാജേന പ്രതികള്‍ സമീപിക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും പണവും മറ്റും തട്ടിയെടുക്കുകയുമാണ് ചെയ്തുകൊണ്ടിരുന്നത്. ഭാഷയും സ്ഥലപരിചയവും ഇല്ലാത്ത തൊഴിലാളികള്‍ ഇതേക്കുറിച്ച് പോലീസില്‍ പരാതിപ്പെടാന്‍ മടിക്കുന്നത് തട്ടിപ്പു തുടരാന്‍ സഹായകമായി. ഇത്തരം സംഭവങ്ങളെപ്പറ്റി കട്ടപ്പന ഡി.വൈ.എസ്.പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
















