Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2026, 04:55 pm IST
inIndia, World

കാഠ്‌മണ്ഡു: നേപ്പാളിലെ ഭോട്ടെ കോശി നദിയിലുണ്ടായ മിന്നല്‍ പ്രളയത്തെ തുടർന്ന് 8 പേര്‍ മരിച്ചു. ദുരന്തത്തില്‍ 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേര്‍ കാണാതാവുകയും ചെയ്‌തതായി നേപ്പാൾ ടൂറിസം ബോർഡ് സ്ഥിരീകരിച്ചു. നുവാകോട്ട്, ധാഡിങ്, രസുവ എന്നീ ജില്ലകളിലാണ് മിന്നൽ പ്രളയം അതിരൂക്ഷമായ നാശനഷ്‌ടം വിതച്ചത്. ദുരന്തത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും നദിക്കരയിലെ നിരവധി ഗ്രാമങ്ങൾ ഒലിച്ചുപോകുകയും ചെയ്‌തു. അതിർത്തിയുടെ ടിബറ്റൻ ഭാഗത്തുണ്ടായ മണ്ണടിച്ചിലിൽ ചൈനീസ് പ്രദേശത്തും വലിയ ആൾനാശമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.

ഭോട്ടെ കോശി നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ ഇതുവരെ 8 പേരുടെ മൃതദേഹങ്ങൾ നുവാകോട്ട്, ധാഡിങ് ജില്ലകളിൽ നിന്നായി കണ്ടെടുത്തു. ഇതിൽ മൂന്ന് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങൾ നുവാകോട്ട് ബിദൂർ മുൻസിപ്പാലിറ്റിക്ക് സമീപം ത്രിശൂലി നദിക്കരയിൽ നിന്നാണ് കണ്ടെത്തിയത്.

അടിയന്തിര സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. നേപ്പാൾ ആർമിയുടെ 12 ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്. പരിക്കേറ്റവർക്കായി സൈനിക പരിശീലന കേന്ദ്രത്തിൽ അടിയന്തിര മെഡിക്കൽ ക്യാമ്പ് ആരംഭിക്കുകയും അഞ്ച് ഡോക്‌ടർമാർ അടങ്ങുന്ന 16 അംഗ മെഡിക്കൽ സംഘത്തെ പ്രദേശത്തേക്ക് അയക്കുകയും ചെയ്‌തിട്ടുണ്ട്.

റസുവ ജില്ലയിൽ കുറഞ്ഞത് 26 നേപ്പാൾ പോലീസ് ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്. തങ്ങളുടെ ഏഴ് ഉദ്യോഗസ്ഥരെ കാണാനില്ലെന്ന് ആംഡ് പോലീസ് ഫോഴ്സും അറിയിച്ചു.പ്രളയബാധിത പ്രദേശത്തേക്ക് നേപ്പാൾ സൈന്യം ഹെലികോപ്റ്ററുകളും ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു.

ബുധനാഴ്ച നേപ്പാളിന്റെ വടക്കൻ ജില്ലകളിൽ ഉണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ റോഡുകൾക്കും വൈദ്യുത അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.സുവഗധി, ചിലിമെ, ത്രിശൂലി 3എ, ത്രിശൂലി 3ബി ഹബ്ബ് 220 കെവി സബ്സ്റ്റേഷൻ, ത്രിശൂലി ജലവൈദ്യുത നിലയം, ദേവിഘട്ട് ജലവൈദ്യുത നിലയം എന്നീ ആറ് പ്രധാന ജലവൈദ്യുത, ​​ട്രാൻസ്മിഷൻ സൗകര്യങ്ങൾക്ക് പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചതായി നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റി അറിയിച്ചു. നേപ്പാളിലെ നിരവധി ഹൈവേകളും അടച്ചിട്ടിരിക്കുന്നതായി അധികൃതർ അറിയിച്ചു.താഴ്‌വരകളിലൂടെ ചെളിനിറഞ്ഞ വെള്ളം കുതിച്ചൊഴുകുന്ന ദൃശ്യങ്ങൾ നേപ്പാൾ പോലീസും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

ബുധനാഴ്‌ച രാവിലെ ഒമ്പതു മണിയോടെയാണ് വൻതോതിൽ വെള്ളം ഭോട്ടെ കോശി നദിയിലേക്ക് കുതിച്ചെത്തിയത്. നേപ്പാളിലെ രസുവ ജില്ലയിൽ ശക്തമായ മഴ പെയ്യാതിരുന്നിട്ടും ഉണ്ടായ ഈ പ്രളയത്തിന്റെ ഉത്ഭവം ടിബറ്റൻ അതിർത്തി മേഖലയിലാണെന്നാണ് പ്രാഥമിക നിഗമനം. മഞ്ഞുമല ഇടിഞ്ഞുവീണതോ, ഹിമാനീ തടാകങ്ങൾ പൊട്ടിയൊഴുകിയതോ ആകാം പെട്ടെന്നുള്ള പ്രളയത്തിന് കാരണമെന്ന് സംശയിക്കുന്നു. നിലവിൽ അപകടസാധ്യത ഒഴിഞ്ഞിട്ടില്ലാത്തതിനാൽ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

 

Tags: Balen ShahFlash floods in NepalNepal Tourism BoardBHOTE KOSHI RIVER DISASTER
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

India

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

India

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

India

നേപ്പാളും ഇന്ത്യയുടെ ഭൂമി കയ്യേറിയിട്ടുണ്ടാകാം എന്ന പ്രസ്താവന;നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷായുടെ രാജി ആവശ്യപ്പെട്ട് വന്‍പ്രക്ഷോഭം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.