ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണശംസകൾ നേർന്നു. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്.
” ലോകമെമ്പാടും വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും ആഘോഷിക്കപ്പെടുന്ന ഒരു ഊർജ്ജസ്വലമായ ഉത്സവമാണിത്. ഇത് സന്തോഷത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും ചൈതന്യം കൂടുതൽ വർദ്ധിപ്പിക്കട്ടെ.”- ഓണം ആശംസിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.
ഓണത്തിന് പുറമെ മുസ്ലീങ്ങളുടെ പുണ്യദിനമായ ഈദ് മിലാദ്-ഉൻ-നബിക്ക് പ്രധാനമന്ത്രി മോദി ആശംസകൾ നേർന്നു. “ഈദ് മുബാറക്! മിലാദ്-ഉൻ-നബി ആശംസകൾ. ഈ അവസരം നമുക്ക് ചുറ്റുമുള്ള ഐക്യവും സന്തോഷവും വർദ്ധിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരുണ്യത്തിന്റെയും സമൂഹത്തോടുള്ള സംഭാവനയുടെയും ആത്മാവ് എപ്പോഴും നമ്മെ നയിക്കട്ടെ.”- അദ്ദേഹം എക്സിൽ കുറിച്ചു.
















