Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

മഞ്ഞുമലയിലെ എഞ്ചിനീയറിങ് വിസ്മയം

മലയുടെ ഒരു വശത്ത് കശ്മീര്‍. മറുവശത്ത് ലഡാക്ക്. അവയ്‌ക്കിടയില്‍ മനുഷ്യന്റെ സഞ്ചാരത്തിന് തടസമായി നില്‍ക്കുന്ന മഞ്ഞുമല. ആ മലയുടെ ഉള്ളിലൂടെ വഴി തുറക്കുമ്പോള്‍, അതിലൂടെ സഞ്ചരിക്കുക വാഹനങ്ങള്‍ മാത്രമല്ല. അവസരങ്ങളും പ്രതീക്ഷകളും മനുഷ്യബന്ധങ്ങളും കൂടിയാണ്. അതേ, ചില വഴികള്‍ മനുഷ്യരുടെ ഹൃദയത്തിലാണ് രൂപപ്പെടുന്നത്‌

കെ എസ് വര്‍ണ്ണംbyകെ എസ് വര്‍ണ്ണം
Oct 5, 2026, 02:21 pm IST
inVaradyam

മഞ്ഞുകാലത്ത് കാര്‍ഗില്‍, ലഡാക് നിവാസികള്‍ ഗതാഗത സൗകര്യങ്ങളില്ലാതെ ഒറ്റപ്പെടും. ചുറ്റും മഞ്ഞ് നിറയുമ്പോള്‍ കാശ്മീരിലേക്കുള്ള റോഡ് ഗതാഗതം അടയും. ഇത് കാര്‍ഗില്‍, ലഡാക് നിവാസികളെ ചെറിയ രീതിയിലൊന്നുമല്ല വലയ്‌ക്കുന്നത്. ചിലപ്പോള്‍ ആറ് മാസത്തോളം കശ്മീര്‍ താഴ്‌വരയിലേക്ക് കടക്കാന്‍ മാര്‍ഗമില്ലാതെ തുരുത്തില്‍ അകപ്പെട്ട പോലെയാകും. അവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്ന സമ്മാനമാണ് സോജില ടണല്‍.

ഹിമാലയത്തിന്റെ മഞ്ഞുമൂടിയ മലനിരകളെ തുരന്ന് നിര്‍മിക്കുന്ന ഈ ഭൂഗര്‍ഭ പാത വെറുമൊരു ഗതാഗത സംവിധാനം മാത്രമല്ല, കാലാവസ്ഥയുടെ വിലക്കുകള്‍ മറികടന്ന് ഒരു പ്രദേശത്തിന്റെ ജീവിതത്തിന് പുതിയ മാനം നല്‍കുന്ന വികസന പാതകൂടിയാണ്. 2018 ലാണ് സോജില ടണലിന്റെ നിര്‍മാണം ആരംഭിക്കുന്നത്. പ്രതികൂല കാലാവസ്ഥയും കരാറുകാര്‍ പിന്മാറിയതും പദ്ധതി നീണ്ടുപോകാന്‍ കാരണമായി. പിന്നീട് 2020 ലാണ് നിര്‍മാണം പുനരാരംഭിക്കുന്നത്. 6800 കോടി ചെലവില്‍ നിര്‍മിക്കുന്ന ഈ ടണലിന്റെ 70 ശതമാനം ജോലികളും തീര്‍ന്നു.

സമുദ്ര നിരപ്പില്‍ നിന്ന് 11500 അടി ഉയരത്തില്‍ ഏകദേശം 13.15 കിലോമീറ്റര്‍ ആണ് സോജിലയുടെ ദൈര്‍ഘ്യം. മഞ്ഞു കാലം തുടങ്ങിയാല്‍ മൈനസ് 30 ഡിഗ്രിയാണ് തണുപ്പ്. അതുകൊണ്ടുതന്നെ മഞ്ഞു വീഴ്ച ഗതാഗതത്തെ ബാധിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളോടും കൂടിയാണ് നിര്‍മാണം പുരോഗമിക്കുന്നത്. നിലവില്‍ മൂന്ന് മണിക്കൂര്‍ യാത്രയാണ് കശ്മീര്‍ താഴ്‌വരയില്‍ നിന്ന് ലഡാക്കിലേക്ക്. ടണല്‍ പൂര്‍ത്തിയാകുന്നതോടെ ഇത് 20 മിനിറ്റായി ചുരുങ്ങും.

ശൈത്യകാലത്ത് ലഡാക്കിലേക്കുള്ള യാത്ര, ചരക്ക് നീക്കം, അടിയന്തര സേവനങ്ങള്‍, വിനോദസഞ്ചാരം, തന്ത്രപ്രധാന സൈനിക നീക്കം എന്നിവയെല്ലാം പ്രതിസന്ധിയിലാകാറുണ്ട്. സോജില പദ്ധതി പൂര്‍ത്തിയാകുന്നതോടെ കശ്മീര്‍ താഴ്വരയില്‍നിന്ന് ലഡാക്കിലേക്കുള്ള ഗതാഗതത്തില്‍ വലിയ മാറ്റങ്ങളുണ്ടാകും. വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കും. ടണല്‍ തുറന്നുകൊടുത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മാണത്തിന് ചെലവായ മുഴുവന്‍ തുകയും തിരികെ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ബൈ ഡയറക്ഷണല്‍ സിംഗിള്‍ ട്യൂബ്
സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ബൈ ഡയറക്ഷണല്‍ സിംഗിള്‍ ട്യൂബ് ആണ് സോജിലയുടെ പ്രത്യേകത. അതും ഇരട്ട ലൈന്‍. ഒരേ ട്യൂബില്‍ (വഴിയില്‍) ഇരുവശത്തേക്കുമുള്ള വാഹന ഗതാഗതം നടക്കും. പ്രധാന തുരങ്കത്തിന് സമാന്തരമായി അടിയന്തര ആവശ്യത്തിനുള്ള പാതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായാണ് ഇതിന്റെ പ്രാധാന്യം. പദ്ധതിയുടെ നിര്‍മാണം സാധാരണ സമതല റോഡ് നിര്‍മാണവുമായി താരതമ്യം ചെയ്യാന്‍ കഴിയാത്തത്ര സങ്കീര്‍ണമാണ്. ഹിമാലയത്തിലെ പാറകളുടെ സ്വഭാവം ഒരേപോലെയല്ല. ഒരു ഭാഗത്ത് ശക്തമായ പാറയാണെങ്കില്‍ അടുത്ത ഭാഗത്ത് ദുര്‍ബലമായ, പൊട്ടലുകളുള്ള ഭൂഘടനയായിരിക്കാം. ഇതുകൊണ്ടുതന്നെ തുരങ്ക നിര്‍മാണത്തില്‍ ന്യൂ ഓസ്ട്രിയന്‍ ടണലിങ് മെതേഡ് (എന്‍എടിഎം) പോലുള്ള ആധുനിക സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്. തുരന്ന് മുന്നേറുന്ന ഓരോ ഘട്ടത്തിലും പാറയുടെ സ്വഭാവം വിലയിരുത്തുകയും ആവശ്യമായിടത്ത് ഷോട്‌ക്രെട്, റോക്ക് ബോള്‍ട്‌സ് തുടങ്ങിയ പിന്തുണ സംവിധാനങ്ങള്‍ ഉപയോഗിച്ച് തുരങ്കത്തെ സുരക്ഷിതമാക്കുകയും ചെയ്യുന്നു. സ്മാര്‍ട് ടണല്‍ സംവിധാനത്തോടെയാണ് സോജില തുരങ്കം വികസിപ്പിക്കുന്നത്.

രണ്ടു മുഖങ്ങള്‍: റോഡും തുരങ്കവും
സോജില പദ്ധതി തുരങ്കം മാത്രം ഉള്‍ക്കൊള്ളുന്നതല്ല. ഇതിനെ പാര്‍ട്ട് 1, പാര്‍ട്ട് 2 എന്ന് രണ്ടായി തിരിച്ചിട്ടുണ്ട്. പാര്‍ട്ട് ഒന്നിലെ തുരങ്കങ്ങളുടെ മൊത്തം നീളം 4,821.92 മീറ്റര്‍ ആണ്. ഇതില്‍ നാല് പ്രധാന പാലങ്ങള്‍ ഉള്‍പ്പെടുന്നു. മഞ്ഞ്, മണ്ണിടിച്ചില്‍, പാറ വീഴ്ച, ജലപ്രവാഹം തുടങ്ങിയ വെല്ലുവിളികളിൽ നിന്ന് റോഡിനെയും തുരങ്ക പ്രവേശന ഭാഗങ്ങളെയും സംരക്ഷിക്കുന്നതിനായി വിവിധ സംരക്ഷണ ഘടകങ്ങളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയത്.

പാര്‍ട്ട് 2-ല്‍ മൂന്ന് പ്രധാന വെന്റിലേഷന്‍ ഷാഫ്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ ഷാഫ്റ്റ് ഏകദേശം 474 മീറ്ററിലധികം ആഴമുള്ളതായും, മറ്റ് രണ്ട് ഷാഫ്റ്റുകള്‍ക്ക് 367 മീറ്ററിനും 213 മീറ്ററിനും മുകളില്‍ ആഴമുള്ളതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവയുടെ പ്രാധാന്യം വെന്റിലേഷനില്‍ മാത്രം ഒതുങ്ങുന്നില്ല. അടിയന്തര സാഹചര്യങ്ങളില്‍ പുകയും വിഷവാതകങ്ങളും നിയന്ത്രിക്കുന്നതിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതിലും ഇവ നിര്‍ണായകമാണ്. ഇത്രയും ആഴമുള്ള ഷാഫ്റ്റുകള്‍ നിര്‍മിക്കുന്നത് തന്നെ സുരക്ഷയ്‌ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ്. ഇത്രയും കരുതല്‍ ഒരുക്കിയതിനാല്‍ നിര്‍മാണം ഇത്രയും പുരോഗമിച്ചിട്ടും യാതൊരു വിധ അപകടങ്ങളും സോജിലയില്‍ ഉണ്ടായിട്ടില്ല.

നിര്‍മാണത്തിലെ വെല്ലുവിളി
സോജിലയിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ഹിമാലയത്തിന്റെ ഭൂഗര്‍ഭ ഘടനയാണ്. പാറയുടെ സ്വഭാവം ഓരോ ഘട്ടത്തിലും വ്യത്യസ്തമായിരിക്കും. തുരങ്കത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത തരത്തിലുള്ള പാറകളും ഭൂഘടനകളും നേരിട്ടു. പാറയുടെ സ്വഭാവം മുന്‍കൂട്ടി കൃത്യമായി പ്രവചിക്കാനാകാത്ത സാഹചര്യങ്ങളില്‍ എഞ്ചിനീയര്‍മാര്‍ ഓരോ ഘട്ടവും നിരീക്ഷിച്ചാണ് മുന്നേറുന്നത്. 11500 അടി ഉയരത്തില്‍ നിര്‍മാണം നടത്തുമ്പോള്‍ തൊഴിലാളികള്‍ക്ക് കുറഞ്ഞ ഓക്‌സിജനും കടുത്ത തണുപ്പും നേരിടേണ്ടിവരും.

ശൈത്യകാലത്ത് താപനില പൂജ്യത്തിന് താഴേക്ക് കുത്തനെ താഴുകയും കനത്ത മഞ്ഞുവീഴ്ച നിര്‍മാണ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും. സാധാരണ റോഡ് നിര്‍മാണം പോലെ വര്‍ഷത്തിലെ എല്ലാ ദിവസവും ഒരേ വേഗത്തില്‍ ഇവിടെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ നിലവില്‍ ലഭ്യമായ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു സുരക്ഷയും ഉറപ്പ് വരുത്തിക്കൊണ്ടാണ് നിര്‍മാണം.

തുരങ്കത്തിന്റെ ഏറ്റവും ശക്തമായ ഭാഗം തുരങ്കത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളില്‍ ഒന്നാണ് ബഹുതല സുരക്ഷാ സംവിധാനം. യാത്രക്കാരുടെ സുരക്ഷയ്‌ക്കായി നിരവധി സംവിധാനങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. തുരങ്കത്തിനുള്ളിലെ ഗതാഗതവും അടിയന്തര സാഹചര്യങ്ങളും നിരീക്ഷിക്കാന്‍ ഇതിനോടകം 120 ലധികം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നതിനു മുന്നേ കൂടുതല്‍ സിസിടിവികള്‍ സ്ഥാപിക്കും. അപായ സൂചന നിരീക്ഷിച്ചു നടപടികള്‍ കൈക്കൊള്ളുന്നതിന് ഒരു ടീമിനെ സജ്ജമാക്കും.

നീല്‍ഗ്രാറിന്റെ രണ്ടാം തുരങ്കം
തുരങ്കത്തില്‍ ഏകദേശം 125 മീറ്റര്‍ ഇടവിട്ട് എമര്‍ജന്‍സി ടെലിഫോണ്‍ /കാള്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ വ്യവസ്ഥയുണ്ട്. അപകടമോ വാഹന തകരാറോ മറ്റ് അടിയന്തര സാഹചര്യമോ ഉണ്ടായാല്‍ യാത്രക്കാര്‍ക്ക് സഹായം ആവശ്യപ്പെടാന്‍ ഇത് സഹായിക്കും. അഗ്‌നിരക്ഷാ സംവിധാനവും തുരങ്ക സുരക്ഷയുടെ ഭാഗമാണ്. അഗ്‌നിബാധ ഉണ്ടാകുന്ന സാഹചര്യത്തില്‍ തീ നിയന്ത്രിക്കാനും യാത്രക്കാരെ സുരക്ഷിതമായി പുറത്തേക്ക് മാറ്റാനും സംവിധാനങ്ങള്‍ ഏകോപിപ്പിക്കും.

വൈദ്യുതി തടസപ്പെട്ടാലും എമര്‍ജന്‍സി ലൈറ്റിങ്/ കാളിങ് സംവിധാനം സഹായത്തിനുണ്ടാകും. ആശയവിനിമയത്തിനു ടണല്‍ റേഡിയോ സംവിധാനവും പദ്ധതിയിലുണ്ട്.

ഓരോ 250 മീറ്ററിലും രക്ഷാമാര്‍ഗം
സുരക്ഷാ സംവിധാനത്തിലെ മറ്റൊരു ശ്രദ്ധേയമായ സവിശേഷതയാണ് പെഡസ്ട്രിയന്‍ ക്രോസ് പാസേജസ്. ഏകദേശം 250 മീറ്റര്‍ ഇടവിട്ട് അടിയന്തര സാഹചര്യത്തില്‍ പ്രധാന തുരങ്കത്തില്‍നിന്ന് സുരക്ഷിത മേഖലയിലേക്ക് ആളുകളെ മാറ്റാന്‍, 250 മീറ്റര്‍ ഇടവിട്ട് ഇത്തരം പാസേജുകള്‍ ഒരുക്കാന്‍ വ്യവസ്ഥയുണ്ട്. തകരാറിലായ വാഹനങ്ങള്‍, ഗതാഗത തടസമുണ്ടാക്കാതെ മാറ്റിനിര്‍ത്താന്‍ 750 മീറ്റര്‍ ഇടവിട്ടു പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

14 കിലോമീറ്ററിലധികം നീളമുള്ള തുരങ്കത്തിനുള്ളില്‍ വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ഉള്‍പ്പെടെയുള്ള വാതകങ്ങള്‍ അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. ഇത് പരിഹരിക്കാന്‍ ആധുനിക വെന്റിലേഷന്‍ സംവിധാനമാണു ടണലിനുള്ളില്‍ ഉള്ളത്. ഇതിലെ വെന്റിലേഷന്‍ ഷാഫ്റ്റുകളും ഫാനുകളും ശുദ്ധവായു എത്തിച്ചു മലിനവായു പുറത്തേക്ക് തള്ളും.

സോജിലയുടെ ഇറാൻ കണക്ഷൻ
ഏറ്റവും ദുഷ്‌കരമായ ടണല്‍ നിര്‍മാണങ്ങളിലൊന്നാണ് സോജില. തുടക്കം മുതല്‍ ഇതിന്റെ നിര്‍മാണത്തിനു ജീവന്‍ നല്‍കിയത് എന്‍എച്‌ഐഡിസിഎസി അതോറിട്ടി എന്‍ജിനീയറായ യൂസഫ് എസ്ഹാഗ്പൂര്‍ റഹീമാബാദിയാണ്. ഇറാന്‍ സ്വദേശിയായ ഇദ്ദേഹത്തിന്റെ ജോലി ടണലിന്റെ സാങ്കേതിക മേല്‍നോട്ടത്തില്‍ ഒതുങ്ങുന്നില്ല. ടണല്‍ തുരക്കുന്നത് മുതല്‍ ഓരോഘട്ടത്തിലും അദ്ദേഹമാണ് നേതൃത്വം വഹിച്ചത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം മൂന്ന് പതിറ്റാണ്ടിന്റെ ടണല്‍ നിര്‍മാണ പരിചയവുമായാണ് യൂസഫ് ഇവിടെയെത്തിയത്. എന്നാല്‍ സോജിലയിലെ കാലാവസ്ഥയും പാറയും വ്യത്യസ്തമായിരുന്നു. ഓരോ മീറ്ററിലും പ്രകൃതിയോട് പോരാടിയാണ് ടണല്‍ ഈ വിധത്തില്‍ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മൈനസ് 30 ഡിഗ്രിക്കും താഴെപ്പോകുന്ന താപനില, കനത്ത മഞ്ഞുവീഴ്ച, ദുര്‍ഘടമായ മലനിരകള്‍, അസ്ഥിരമായ പാറക്കെട്ടുകള്‍, ജലചോര്‍ച്ച… ഓരോന്നും എന്‍ജിനീയര്‍മാര്‍ക്ക് വെല്ലുവിളിയാണ്. ചില ദിവസങ്ങളില്‍ പുറത്തെ ലോകം മുഴുവന്‍ മഞ്ഞിനടിയില്‍ മറയുമ്പോഴും ടണലിനുള്ളിലെ ജോലി തുടരേണ്ടി വരും. ഇത് എളുപ്പമല്ല. എങ്കിലും, ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മാറ്റിമറിക്കുന്ന ഇതുപോലൊരു പദ്ധതിയുടെ ഭാഗമാകുന്നത് വലിയ അഭിമാനമാണെന്ന് യൂസഫ് പറയുന്നു.

സോജിലയില്‍ യൂസഫിനെ വേറിട്ടുനിര്‍ത്തുന്നത് എന്‍ജിനീയറിങ് രംഗത്തെ മികവ് മാത്രമല്ല. ഭാരതവുമായുള്ള ബന്ധവുമാണ്. ഇന്ത്യയിലായിരുന്നു പഠനം, അതുകൊണ്ടുതന്നെ ഹിന്ദി അടക്കം പല ഭാഷകളും അറിയാം. രണ്ടാം വീട് എന്നാണ് അദ്ദേഹം ഭാരതത്തെ വിശേഷിപ്പിക്കുന്നത്. ജന്മദേശം ഇറാനായിരിക്കാം. പക്ഷേ, ഒരാള്‍ തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം സമര്‍പ്പിക്കുന്നിടം അവര്‍ക്ക് മറ്റൊരു വീടായി മാറും. കര്‍ണാടക സ്വദേശിയാണ് യൂസഫിന്റെ ഭാര്യ.

മലയുടെ ഒരു വശത്ത് കശ്മീര്‍. മറുവശത്ത് ലഡാക്ക്. അവയ്‌ക്കിടയില്‍ മനുഷ്യന്റെ സഞ്ചാരത്തിന് തടസമായി നില്‍ക്കുന്ന മഞ്ഞുമല. ആ മലയുടെ ഉള്ളിലൂടെ വഴി തുറക്കുമ്പോള്‍, അതിലൂടെ സഞ്ചരിക്കുക വാഹനങ്ങള്‍ മാത്രമല്ല. അവസരങ്ങളും പ്രതീക്ഷകളും മനുഷ്യബന്ധങ്ങളും കൂടിയാണ്. അതേ, ചില വഴികള്‍ മനുഷ്യരുടെ ഹൃദയത്തിലാണ് രൂപപ്പെടുന്നത്.

 

Tags: CaveKargilSojila TunnelkashmriLada
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

India

എട്ടു വയസ്സാവുന്ന ജിഎസ് ടി ; ഇന്ത്യന്‍ സാമ്പത്തികകുതിപ്പിന്റെ നട്ടെല്ലായി ജിഎസ് ടിയെ മാറ്റിയ മോദി സര്‍ക്കാരിന്റെ മാജിക്; ഇന്ത്യയുടെ വഴിയിലേക്ക് ലോകം

India

കാർഗിൽ പോരാട്ടത്തിൽ പാക് സേനയെ തകർക്കാൻ പറന്നിറങ്ങിയ ഇസ്രായേൽ രഹസ്യ ‘ടെക് കിറ്റ്’ ; നിർണായക സമയത്ത് ഇന്ത്യയെ ചേർത്ത് നിർത്തിയ സുഹൃത്ത്

World

ഭാരതത്തിന് ചരിത്ര നിമിഷം; കാര്‍ഗിലില്‍ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനമിറക്കി വ്യോമസേന

India

കശ്മീര്‍ എന്ന കിരീടം കൂടുതല്‍ സുന്ദരമാക്കും; കശ്മീര്‍ തുരങ്കങ്ങളുടെയും ഉയരത്തിലുള്ള പാലങ്ങളുടെയും ഹബ്ബായി മാറുന്നു: മോദി

പുതിയ വാര്‍ത്തകള്‍

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

ആന്തോളജി ത്രില്ലർ ചിത്രം “രണ്ട് രഹസൃങ്ങൾ” ളുടെ ആദ്യ ട്രയിലർ റിലീസ്സായി.

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ” ഗോകുലം ഗോപാലൻ കേരളത്തിൽ എത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.