Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Hockey

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2026, 07:00 am IST
inHockey

ന്യൂദല്‍ഹി: പുരുഷവനിതാ ലോകകപ്പുകളില്‍ ഭാരത ഹോക്കി ടീമുകള്‍ സെമി കാണാതെ പുറത്തായതിന് പിന്നാലെ മാനേജ്മെന്റിനും അധികൃതര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ഇതിഹാസ ഗോള്‍കീപ്പറും ഒളിമ്പിക് മെഡല്‍ ജേതാവുമായ പി.ആര്‍. ശ്രീജേഷ്. ലോകകപ്പിലെ കനത്ത തിരിച്ചടികള്‍ക്ക് ആരും ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെന്നും ഭാവി ടൂര്‍ണമെന്റുകളെയും ‘പഠന കാലഘട്ട’ങ്ങളെയും പഴിചാരി യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും ശ്രീജേഷ് ആഞ്ഞടിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സി’ലൂടെയാണ് മുന്‍ ഭാരത നായകന്‍ തന്റെ അമര്‍ഷം പരസ്യമാക്കിയത്.

ലോകകപ്പ് വലിയ കാര്യമല്ലെന്ന് കരുതി സമാധാനിക്കാം എന്നായിരുന്നു ശ്രീജേഷിന്റെ പരിഹാസം ലോകകപ്പിലെ വന്‍ പരാജയങ്ങള്‍ക്ക് പിന്നാലെ അധികൃതര്‍ കാണിക്കുന്ന നിസംഗതയെ അതിരൂക്ഷമായ ഭാഷയിലാണ് ശ്രീജേഷ് തുറന്നുകാട്ടിയത്. ‘വിഷമിക്കേണ്ട… ലോകകപ്പ് അത്ര വലിയ കാര്യമൊന്നുമല്ല. ഏഷ്യന്‍ ഗെയിംസ് വരുന്നുണ്ടല്ലോ അവിടെയൊരു മെഡല്‍ നേടുക, എന്നിട്ട് ലോസ് ആഞ്ചലസ് 2028 ഒളിമ്പിക്സിനെക്കുറിച്ച് സ്വപ്‌നം കാണാന്‍ തുടങ്ങുക. ലോകകപ്പില്‍ സംഭവിച്ച എല്ലാ പിഴവുകളും മറച്ചുവെക്കാന്‍ അതൊക്കെ മതിയല്ലോ എന്നും ശ്രീജേഷ് പരിഹസിച്ചു.

തയ്യാറെടുപ്പുകളിലെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ ശ്രീജേഷ് വനിതാ ടീമിന്റെ പ്രകടനത്തെ അഭിനന്ദിക്കുകയും ഒപ്പം മാനേജ്മെന്റിന്റെ ഗുരുതരമായ അനാസ്ഥയെ വിമര്‍ശിക്കുകയും ചെയ്തു.

‘ലോകകപ്പിന് തൊട്ടുമുമ്പ് വനിതാ ടീമിന്റെ മുഖ്യ പരിശീലകന്‍ അവധിയിലായിരുന്നു. എന്നിട്ടും പെണ്‍കുട്ടികള്‍ സര്‍വ്വ ശക്തിയുമെടുത്ത് പൊരുതി, പ്രതീക്ഷകള്‍ക്കും അപ്പുറമുള്ള പ്രകടനം പുറത്തെടുത്തു. അതിന്റെ മുഴുവന്‍ ക്രെഡിറ്റും താരങ്ങള്‍ക്കുള്ളതാണ്. എന്നാല്‍ എവിടെയാണ് ഇതിന്റെ ഉത്തരവാദിത്വം? ലോകകപ്പ് ഒരുക്കങ്ങളുടെ നിര്‍ണ്ണായക ഘട്ടത്തില്‍ മുഖ്യ പരിശീലകന്‍ മാറിനില്‍ക്കുമ്പോള്‍ ഒരു ടീം മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് നമ്മള്‍ എങ്ങനെ പ്രതീക്ഷിക്കും?’ ഒരു മുന്‍നിര ടീമിനോട് തോറ്റാല്‍ ‘അതൊരു പഠനാനുഭവമായിരുന്നു’ എന്ന് പറയും. ഒരു ഏഷ്യന്‍ ടീമിനെ തോല്‍പ്പിച്ചാല്‍ ‘ഗംഭീര വിജയം’. അല്പം നല്ല കളി പുറത്തെടുത്താല്‍ ‘മികച്ച പ്രകടനം’ എന്നൊക്കെ പറയും.

എന്നാല്‍ വളരെ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു ചോദ്യം ഇവിടെയുണ്ട്: നമ്മള്‍ വെറുതെ ‘നല്ല ഹോക്കി’ കളിക്കാനുള്ള ടീമിനെയാണോ ഉണ്ടാക്കുന്നത്, അതോ ലോകത്തെ ഏറ്റവും മികച്ച ടീമുകളെ തോല്‍പ്പിച്ച് ‘വിജയിക്കാന്‍’ ശേഷിയുള്ള ഒരു ടീമിനെയാണോ? പഠനം, ഭാവി ടൂര്‍ണമെന്റുകള്‍ എന്നിവയുടെ പിന്നില്‍ ഒളിച്ചിരിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തുക. ലോകകപ്പ് എന്നത് ഒരു റിഹേഴ്സല്‍ മത്സരമല്ല, ഇത് ലോകകപ്പാണ് അതുകൊണ്ട് ആരാണ് കടുത്ത ചോദ്യങ്ങള്‍ ചോദിക്കാന്‍ പോകുന്നത്? ആരാണ് ഉത്തരവാദിത്തം ആവശ്യപ്പെടാന്‍ തയ്യാറാവുക? എല്ലാറ്റിലുമുപരി… ഇതൊക്കെ ആര്‍ക്കെങ്കിലും ശരിക്കും കാര്യമുണ്ടോയെന്നും ശ്രീജേഷ് ചോദിച്ചു.

കഴിഞ്ഞ ദിവസം നടന്ന നിര്‍ണ്ണായക മത്സരത്തില്‍ അര്‍ജന്റീനയോട് 3-5 ന് പരാജയപ്പെട്ടതോടെയാണ് ഭാരത പുരുഷ ടീമിന്റെ ലോകകപ്പ് സെമിഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിച്ചത്. നേരത്തെ സഹആതിഥേയരായ നെതര്‍ലന്‍ഡ്സിനോടും ഭാരതം 13 ന് പരാജയപ്പെട്ടിരുന്നു. അര്‍ജന്റീനയ്‌ക്കെതിരെ തുടക്കത്തില്‍ തന്നെ വരുത്തിയ പ്രതിരോധ പിഴവുകളാണ് ഭാരതത്തിന് തിരിച്ചടിയായത്. കളി തുടങ്ങി വെറും 36 സെക്കന്‍ഡിനുള്ളില്‍ ജോക്വിന്‍ ടോസ്‌കാനിയിലൂടെ അര്‍ജന്റീന ലീഡെടുത്തു.

ആറാം മിനിറ്റില്‍ നിക്കോളാസ് ഡെല്ല ടോറെ പെനാല്‍റ്റി കോര്‍ണറിലൂടെ ലീഡ് രണ്ടാക്കി. പത്താം മിനിറ്റില്‍ സുഖ്ജീത് സിംഗ് ഭാരതത്തിന് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ ടീമിനായില്ല. 33, 45 മിനിറ്റുകളില്‍ തോമസ് ഡൊമെനെയും തുടര്‍ന്ന് ലൂക്കാസ് ടോസ്‌കാനിയും ഗോള്‍ നേടിയതോടെ അര്‍ജന്റീന 5-2 ന് മുന്നിലെത്തി. 58-ാം മിനിറ്റില്‍ സുഖ്ജീതും 59-ാം മിനിറ്റില്‍ ഹാര്‍ദിക് സിംഗും ഭാരതത്തിനായി ഓരോ ഗോള്‍ കൂടി മടക്കിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല.

മത്സരത്തില്‍ ലഭിച്ച 7 പെനാല്‍റ്റി കോര്‍ണറുകളില്‍ ഒന്നുപോലും ഗോളാക്കി മാറ്റാന്‍ കഴിയാതിരുന്നത് ഭാരതത്തിന്റെ ഫിനിഷിംഗിലെ പോരായ്‌മകള്‍ ഒരിക്കല്‍ക്കൂടി വെളിച്ചത്തുകൊണ്ടുവന്നു. ഇതോടെ ഭാരതം ഏഴാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ബെല്‍ജിയത്തെ നേരിടും.

മറുവശത്ത്, വനിതാ വിഭാഗത്തില്‍ നടന്ന അവസാന രണ്ടാം റൗണ്ട് മത്സരത്തില്‍ കരുത്തരായ ഓസ്ട്രേലിയയോട് ഗോള്‍രഹിത സമനില വഴങ്ങിയാണ് ഭാരത വനിതാ ടീം സെമി കാണാതെ പുറത്തായത്. ഗോള്‍ ശരാശരിയുടെ മുന്‍തൂക്കത്തില്‍ ഓസ്ട്രേലിയ സെമിയിലേക്ക് മുന്നേറുകയായിരുന്നു.

പാരീസ് ഒളിമ്പിക്സിന് ശേഷം വിരമിച്ച ശ്രീജേഷ്, കഴിഞ്ഞ ജൂനിയര്‍ ലോകകപ്പില്‍ ഭാരത പുരുഷ ജൂനിയര്‍ ടീമിനെ വെങ്കല മെഡലിലേക്ക് നയിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പരിശീലക കരാര്‍ പിന്നീട് നീട്ടി നല്‍കിയിരുന്നില്ല.

ഇരു ടീമുകളും ലോകകപ്പില്‍ കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഭാരത ഹോക്കിയുടെ ഘടനയെയും ഭാവി നയങ്ങളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് ശ്രീജേഷിന്റെ ഈ തുറന്ന പ്രതികരണം.

 

Tags: Olympian PR SreejeshIndian Hockey
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

Hockey

ശ്രീജേഷിനെ മാറ്റി; ജൂനിയര്‍ ഹോക്കി ടീമിന് സോയെസ് പരിശീലകന്‍

Hockey

രാജ്യത്തിനായി മെഡലുകൾ വാരിയ മാനുവൽ ഫ്രെഡറികിനെ കണ്ടത് മോദി മാത്രം

Hockey

ശ്രീജേഷിന്റെ കളിയാശാന്‍ വിരമിക്കുന്നു; ഇനി മുഴുവന്‍ സമയ കോച്ചാകാനുള്ള ഒരുക്കത്തില്‍ ജയകുമാര്‍

Hockey

ശ്രീജേഷ് മികച്ച ഗോള്‍കീപ്പര്‍, ഹര്‍മന്‍പ്രീത് സിങ് താരം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.