
ഷാർജ: മലയാളി ബാലിക ഷാര്‍ജയിലെ ഫ്‌ളാറ്റിലെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ചു. കാസറഗോഡ് മൊഗ്രാല്‍ സ്വദേശി മുബാറക് അലിയുടെ മകള്‍ സഫയാണ് മരിച്ചത്. 7 വയസായിരുന്നു. ഇന്ന് രാവിലെ ഷാര്‍ജ അല്‍ നബ്ബയിലാണ് അപകടം. കുട്ടിയുടെ മാതാവ് മുര്‍ഷിദ ജോലിക്ക് പോയിരുന്നതിനാല്‍ പിതാവ് മുബാറക് മാത്രമേ ഫ്‌ലാറ്റിലുണ്ടായിരുന്നുള്ളൂ. മുറിയില്‍ കളിച്ചുകൊണ്ടിരുന്ന സഫ ജനാലവഴി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേയ്‌ക്ക് വീഴുകയായിരുന്നു.
ഗുരുതര പരുക്കേറ്റ കുട്ടിയെ ഉടന്‍ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പിതാവ് മുബാറക് ദുബൈ ആശുപത്രിയില്‍ ലാബ് ടെക്‌നിഷ്യനാണ്. മുര്‍ഷിദ ഷാര്‍ജയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനി ജീവനക്കാരിയാണ്. കുടുംബം വേലനവധിക്ക് നാട്ടില്‍ പോയി തിരിച്ചു വന്നത് കഴിഞ്ഞദിവസമാണ്. മൃതദേഹം അല്‍ ഖാസിമി ആശുപത്രി മോര്‍ച്ചറിയിലേയ്‌ക്ക് മാറ്റി. കഴിഞ്ഞ 8 വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്ന ദമ്പതികളുടെ ഏക മകളാണ് സഫ.