കോഴിക്കോട്: കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച സംഭവത്തില്‍ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു. കൊടുവള്ളി സ്വദേശി ഉവൈസാണ് ദുബൈയിലേക്ക് കടന്നത് . മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. വാച്ച് മോഷ്ടിച്ചു എന്നാരോപിച്ചാണ് 12 കാരന്റെ പിതൃ സഹോദരനും കുടുംബവും ക്രൂരമായി മർദിച്ചത്.
പ്രതികള്‍ക്കെതിരെ മര്‍ദനം, ആയുധം ഉപയോഗിച്ച് ഉപദ്രവിക്കല്‍, ബാലനീതി വകുപ്പ് എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അടച്ചിട്ട മുറിയില്‍ കൈകാലുകള്‍ കെട്ടിയിട്ട് ഉപദ്രവിച്ചു. കുട്ടിയുടെ ശരീരത്തില്‍ കമ്പികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും കാല്‍നഖങ്ങളില്‍ ഈർക്കില്‍ കയറ്റുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ സിഡബ്ല്യൂസി കർശന നടപടിക്ക് ഉത്തരവിട്ടിട്ടുണ്ട്.
















