Kerala

പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച് ഇഡി കേസ് പ്രതികൾ; ആഘോഷത്തിന്റെ ഭാഗമായി റീൽസും ചിത്രീകരിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: തലസ്ഥാനത്തെ പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച് ഇഡി കേസ് പ്രതികൾ. സിപി എം മുൻ കൗൺസിലർ ഐ.പി. ബിനു ഉൾപ്പെടെയുള്ളവരാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് ശേഷം ഓണാഘോഷത്തിൽ പങ്കെടുത്തത്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോഴാണ് ആഘോഷം നടത്തിയത്. ആഘോഷത്തിന്റെ ഭാഗമായി റീൽസും ചിത്രീകരിച്ചു.

സ്‌റ്റേഷനിൽ ഇന്നായിരുന്നു ഓണാഘോഷം. സ്റ്റേഷനിലെ പോലീസുകാർക്കൊപ്പമാണ് ഇവരും ആഘോഷങ്ങളിൽ പങ്കെടുത്തത്. ഇത് ഗുരുതരമായ ചട്ട ലംഘനമാണ്. ആഘോഷപരിപാടികൾ ചിത്രീകരിച്ച് ഐ. പി ബിനു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഓണാഘോഷത്തിന് എത്തിയ പോലീസുകാരുടെ അതേ നിറത്തിലുള്ള ഷർട്ട് ധരിച്ചെത്തിയാണ് ഇവരും ആഘോഷങ്ങളിൽ പങ്കെടുത്തത്.

പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് ഊഞ്ഞാലാടുന്ന റീൽ ചിത്രീകരിക്കുകയായിരുന്നു. റീലിന് ശേഷം ഊഞ്ഞാൽ അഴിച്ചുമാറ്റി. ഇന്ന് പ്രതികൾ ഒപ്പിടേണ്ട ദിവസമായിരുന്നു. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

Recent Posts