Kerala

ഓണത്തിന് തൃക്കാക്കര ക്ഷേത്രത്തിലേക്ക് കൊച്ചി മെട്രോ ഫീഡര്‍ സര്‍വീസ്, മെട്രോ റെയില്‍ ശനിയാഴ്ച മുതല്‍ അധിക സര്‍വീസുകള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ഓണം പ്രമാണിച്ച് തൃക്കാക്കര ക്ഷേത്രത്തിലേക്ക് കൊച്ചി മെട്രോ ഫീഡര്‍ സര്‍വീസ് ഞായറാഴ്ച മുതല്‍.ആഗസ്റ്റ് 23 മുതല്‍ തിരുവോണ ദിനമായ 26 വരെ കുസാറ്റ് മെട്രോ സ്റ്റേഷനില്‍ നിന്നും തൃക്കാക്കര ക്ഷേത്രത്തിലേക്ക് കൊച്ചി മെട്രോ ഇലക്ട്രിക് ഫീഡര്‍ ബസ് സര്‍വീസ് ഉണ്ടായിരിക്കും. രാവിലെ 6.30 മുതല്‍ രാത്രി 8 വരെ 30 മിനിറ്റ് ഇടവേളയിലായിരിക്കും സര്‍വീസ് നടത്തുകയെന്ന് കൊച്ചി മെട്രോ അറിയിച്ചു.

ഓണം പ്രമാണിച്ച് കൊച്ചി മെട്രോ റെയില്‍ ശനിയാഴ്ച മുതല്‍ അധിക സര്‍വീസുകള്‍ ആരംഭിക്കും. ആഗസ്റ്റ് 22, 24, 25 തീയതികളില്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതല്‍ തിരക്കുള്ള സമയങ്ങളില്‍ 6.45 മിനിറ്റ് ഇടവേളയില്‍ നാലു അധിക സര്‍വീസുകള്‍ നടത്തും.ആഗസ്റ്റ് 23 ന് രണ്ടു ട്രെയിനുകള്‍ കൂടുതലായി സര്‍വീസ് നടത്തും.ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.30 മുതല്‍ 7.13 മിനിറ്റ് ഇടവേളയില്‍ എട്ടു അധിക സര്‍വീസുകളാകും ഉണ്ടാകുക.

 

 

 

Recent Posts