
മുംബൈ: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് മുംബൈയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ.
ഞായറാഴ്‌ച വൈകിട്ട് നാല് മണിക്ക് മുംബൈ എൽടിടിയിൽ നിന്ന് തിരുവനന്തപുരത്തേക്കും, ഈ മാസം 29ന് തിരിച്ച് മുംബയിലേക്കും സർവീസുകൾ ഉണ്ടായിരിക്കുമെന്ന് റെയിൽവേ അറിയിച്ചു.
ചെന്നൈ, ബംഗളൂരു ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ നിന്നായി ദക്ഷിണ റെയിൽവേ 112 ഓണം സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചെങ്കിലും മുംബൈയി നിന്നും ട്രെയിനുകളില്ലാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മലയാളി സംഘടനകൾ ട്രെയിൻ ആവശ്യപ്പെടാത്തതുകൊണ്ടാണ് സ്‌പെഷ്യൽ സർവീസുകൾ വൈകിയതെന്നായിരുന്നു റെയിൽവേയുടെ ആദ്യ വിശദീകരണം.
യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ഇപ്പോൾ സെൻട്രൽ റെയിൽവേയുടെ പുതിയ ഇടപെടൽ.