India

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ ഹൈക്കോടതിക്കായി ലഡാക്കില്‍ ബെഞ്ച് സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. നിലവില്‍ ഹൈക്കോടതിക്ക് ശ്രീനഗറിലും ജമ്മുവിലുമായി രണ്ട് ബെഞ്ചുകളുണ്ട്. മൂന്നാമത്തെ ബെഞ്ചാണ് ലഡാക്കിലേത്. ജമ്മു കശ്മീര്‍, ലഡാക്ക് ഹൈക്കോടതികളുടെ ഭാഗമായിരിക്കും നിര്‍ദ്ദിഷ്ട ബെഞ്ച്.
ഇതു സംബന്ധിച്ച തീരുമാനം ആഭ്യന്തര മന്ത്രി അമിത് ഷാ എക്സില്‍ പോസ്റ്റ് ചെയ്തു. ‘ലഡാക്കിലെ വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്ന പൗരന്മാര്‍ക്ക് നീതി ലഭ്യമാക്കുന്നതിനുള്ള സാധ്യത ഇത് ഗണ്യമായി വര്‍ദ്ധിപ്പിക്കും, അതുവഴി അവര്‍ക്ക് അര്‍ഹമായ നിയമ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സമയം കുറയ്‌ക്കു’മെന്ന് അമിത് ഷാ പറഞ്ഞു.

 

Recent Posts