
2012 ൽ പുറത്തിറങ്ങിയ ‘പ്രഭുവിന്റെ മക്കൾ’ എന്ന ചിത്രത്തിലെ ഒരു രസകരമായ സംഭവമാണ് വിനയ് പങ്കുവച്ചത്. “എന്റെ സുഹൃത്തുക്കൾ ഈ സിനിമ കാണാൻ ഒരുപാട് കാരണങ്ങളുണ്ടെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ഒന്ന് ഉറപ്പായും പ്രേമലുവിന് ശേഷമുള്ള ഗിരീഷിന്റെ സിനിമയാണ്. പിന്നെ ഇതൊരു ഫാമിലി ഗുഡ് ജോണറിൽ വരുന്ന സിനിമയാണ്.
നിവിനും ഗിരീഷും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയുമുണ്ട്. അതിനപ്പുറത്തേക്ക് നിവിനും മമിതയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. അങ്ങനെ ഒരുപാട് പ്രത്യേകതകൾ ഈ സിനിമയ്‌ക്കുണ്ട്. ഓണം ആയിട്ട് തീർച്ചയായും ഫാമിലിക്കൊപ്പം കണ്ടിറങ്ങാൻ പറ്റുന്ന സിനിമയായിരിക്കും ബത്‌ലഹേം കുടുംബ യൂണിറ്റ്”. – വിനയ് ഫോർട്ട് പറഞ്ഞു.
ഇതിന് പിന്നാലെ തന്റെ മുൻ ചിത്രമായ ‘പ്രഭുവിന്റെ മക്കൾ’ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്തെ രസകരമായ ഒരു സംഭവവും വിനയ് ഫോർട്ട് ഓർത്തെടുത്തത്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള സിനിമയാണ് പ്രഭുവിന്റെ മക്കൾ. അതിൽ ഗൊറില്ല ഷൂട്ടാണ് ഹരിദ്വാറിൽ നടന്നത്. ഞങ്ങൾ ഷൂട്ട് ചെയ്യാൻ പോയപ്പോൾ ആശ്രമത്തിൽ ഒരു സന്യാസി ഇരിക്കുന്നുണ്ടായിരുന്നു.
ആക്ഷൻ പറയുമ്പോൾ പുള്ളി എന്നെ അനുഗ്രഹിക്കുന്ന ഒരു സംഭവം ആയിരുന്നു ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഞാൻ അനുഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ പുള്ളി മുതുകത്ത് പിടിച്ചിട്ട് ഒരടി തന്നു. ഞാൻ എഴുന്നേറ്റപ്പോൾ വീണ്ടും തല പിടിച്ച് താഴ്‌ത്തിയിട്ട് മുതുകത്ത് ഒരടി കൂടി തന്നു.
എന്റെ സുഹൃത്തുക്കൾ ഇപ്പോഴും അത് സെലിബ്രേറ്റ് ചെയ്യാറുണ്ട്. എന്തെങ്കിലും പറയുമ്പോൾ അത് കാണിച്ചു തരും. സിനിമയിലെ പാട്ടിലും അതുണ്ട്. ഫഹദിനൊക്കെ ജീവിതത്തിൽ എന്തെങ്കിലും സങ്കടം വരുമ്പോൾ യൂട്യൂബിൽ ആ പാട്ട് എടുത്ത് കാണും”.- വിനയ് ഫോർട്ട് പറഞ്ഞു