India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

എട്ടാം റൗണ്ടില്‍ ഫ്രഞ്ച് താരം മാക്സിം വാചിയര്‍ ലെഗ്രാവിനെ കറുത്ത കരുക്കള്‍ ഉപയോഗിച്ച് കളിച്ച പ്രജ്ഞാനന്ദ കീഴടക്കുകയായിരുന്നു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മിസൂറി: സിന്‍ക്വിഫീല്‍ഡ് എന്ന വിഖ്യാത ചെസ് ടൂര്‍ണ്ണമെന്‍റില്‍ ഒരു റൗണ്ട് ബാക്കിനില്‍ക്കെ ഒന്നാം സ്ഥാനത്തേക്കുയര്‍ന്ന് ഇന്ത്യയുടെ പ്രജ്ഞാനന്ദ. എട്ടാം റൗണ്ടില്‍ ഫ്രഞ്ച് താരം മാക്സിം വാചിയര്‍ ലെഗ്രാവിനെ കറുത്ത കരുക്കള്‍ ഉപയോഗിച്ച് കളിച്ച പ്രജ്ഞാനന്ദ കീഴടക്കുകയായിരുന്നു.

ഇതോടെ അമേരിക്കന്‍ താരം വെസ്ലി സോയ്‌ക്കൊപ്പം പ്രജ്ഞാനന്ദയും അഞ്ചു പോയിന്‍റോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. ഇതുവരെയുള്ള മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വിഖ്യാതമായി ഗ്രാന്‍റ് ചെസ് ടൂറിന്റെ ഫൈനലിലേക്ക് പ്രജ്ഞാനന്ദ തെരഞ്ഞെടുക്കപ്പെട്ടു.