തൃശൂർ : പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ. പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് എന്നും ആ വൈകൃതത്തെ കലയ്‌ക്ക് വേണ്ടി ഉപയോഗിക്കുന്നത് ആഭാസമാണെന്നും ശ്രീരാമൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. കണ്ടാൽ ഓക്കാനം വരുന്ന ഇത്തരത്തിലുള്ള കലാ വൈകൃതം ലോകത്ത് എവിടെയും ഉണ്ടാവില്ല എന്നും ശ്രീരാമൻ പറഞ്ഞു . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് എത്തുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്.
ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല.
😸
ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്‌ത്രത്തിൽ ‘ശാർദൂലവിക്രീഡിതം ‘ എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമർശമുണ്ടെന്നുമാണ്
സുബ്രൻസാമി പറയുന്നത്.
അതാണൊരാശ്വാസം.












