Kerala

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്:കരിപ്പൂരില്‍ നിന്ന് വൈകിട്ട് 6.40 ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം അവസാന നിമിഷം റദ്ദാക്കി.കൃത്യമായ കാരണം അറിയിക്കാതെ സര്‍വീസ് ഉപേക്ഷിച്ചതില്‍ യാത്രക്കാര്‍ ശക്തമായി പ്രതിഷേധമുയര്‍ത്തി. കഴിഞ്ഞ ദിവസവും ഇതേ സമയത്തുള്ള സ്‌പൈസ് ജെറ്റ് വിമാനം കരിപ്പൂരില്‍ നിന്ന് റദ്ദാക്കിയിരുന്നു.

നേരത്തേ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പുലര്‍ച്ചെ 4.15 ന് ദോഹയിലേക്ക് പോകേണ്ട ഖത്തര്‍ എയര്‍വേയ്‌സ് വിമാനവും റദ്ദാക്കി. ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണ് കാരണം.വിമാനത്താവളത്തില്‍ പ്രതിഷേധിച്ച യാത്രക്കാരെ പിന്നീട് വിവിധ ഹോട്ടലുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.

 

Recent Posts