
തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.ഇതിന്റെ രേഖകള്‍ വീണയുടെ ഡയറിയില്‍നിന്ന് കിട്ടിയെന്ന് ഇഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ആഗസ്റ്റ് 18ന് കോഴിക്കോട്ടുള്ള ഒന്‍പത് കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഇഡിയുടെ കണ്ടെത്തല്‍.
വീണയുടെ ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാടിന്റെ വിവരങ്ങളാണ്. വരുമാനത്തേക്കാള്‍ കൂടുതല്‍ തുകയുടെ ഇടപാടുകള്‍ നടത്തിയെന്നും കണ്ടെത്തി.വീണയ്‌ക്ക് മറ്റൊരാളുടെ പേരില്‍ സിം ഉണ്ടായിരുന്നു.വൈഫൈ ഉപയോഗിക്കാനാണെന്നും ഇത് ഇന്റര്‍നറ്റ് കോളുകള്‍ക്ക് വേണ്ടി ഉപയോഗിച്ചെന്ന് സംശയമുണ്ടെന്നും ഇഡി പറയുന്നു. സിം നല്‍കിയ ആളും അന്വേഷണ പരിധിയിലാണ്.
നടന്നത് ഹവാല ഇടപാട് എന്നും തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും ഇഡി അറിയിച്ചു. മറ്റ് വരുമാനമില്ലാത്ത വീണയ്‌ക്ക് കോടികളുടെ ഇടപാടുണ്ട്. വീണയുമായി പണമിടപാട് നടത്തിയവരെ കേന്ദ്രീകരിച്ചാണ് ഈ ദിവസങ്ങളില്‍ റെയ്ഡ് നടന്നതെന്നുമാണ് ഇഡി നല്‍കുന്ന സൂചന.