കോതമംഗലം: കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥി മിച്ചി മര്‍പ്പു ആത്മഹത്യ ചെയ്ത സംഭവം മൂന്നംഗ കമ്മീഷന്‍ അന്വേഷിക്കും.
ഗവേണിംഗ് ബോര്‍ഡ് അംഗങ്ങളാണ് മൂന്ന് പേരും.പൊലീസ് അന്വേഷണത്തിന് പുറമെയാണ് കോളജ് സ്വന്തം നിലയില്‍ നടത്തുന്ന അന്വേഷണം. വലിയ പ്രതിഷേധമായിരുന്നു വിദ്യാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് കോളേജില്‍ ഉണ്ടായത്.
വിദ്യാര്‍ഥികള്‍ 12 ആവശ്യങ്ങള്‍ കൂടി മാനേജ്‌മെന്റിന് മുന്നില്‍ വച്ചത് കോളേജ് അംഗീകരിച്ചതോടെയാണ് ഇന്നലെ സമരം വിദ്യാര്‍ഥികള്‍ അവസാനിപ്പിച്ചത്. വിദ്യാര്‍ഥികള്‍ക്ക് രേഖാമൂലം നല്‍കിയ ആഭ്യന്തര അന്വേഷണം എന്ന ആവശ്യം ഈയാഴ്ച തന്നെ ആരംഭിക്കും. സിവില്‍ എച്ച് ഒ ഡി ഉള്‍പ്പെടെ രണ്ടുപേരെ അന്വേഷണം കഴിയും വരെ മാറ്റിനിര്‍ത്തിയിട്ടുണ്ട്.അരുണാചല്‍ പ്രദേശ് സ്വദേശിയാണ് ആത്മഹത്യാ ചെയ്ത മിര്‍ച്ചി മര്‍പ്പു.
















