India

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ബലാത്സംഗ കേസില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഗോവ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ബോംബെ ഹൈക്കോടതി തേജ്പാലിന് പത്ത് വര്‍ഷത്തെ തടവാണ് വിധിച്ചത്.
2013 ല്‍ ഗോവയിലെ ഒരു ആഡംബര ഹോട്ടലിലെ ലിഫ്റ്റില്‍ വെച്ച് ജൂനിയറായ വനിതാ ജേര്‍ണലിസ്റ്റിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് തരുണ്‍ തേജ്പാലിനെതിരെയുള്ള കേസ്. 2013 നവംബറില്‍ അറസ്റ്റിലായി, പിന്നീട് 2014 ജൂലൈയില്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. 2021 മെയ് മാസത്തില്‍ വിചാരണ കോടതി തേജ്പാലിനെ കുറ്റവിമുക്തനാക്കി .
തുടര്‍ന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ആഗസ്റ്റ് 6 ന് ഹൈക്കോടതി തേജ്പാലിനെ 10 വര്‍ഷം തടവിന് ശിക്ഷിച്ചു.

Recent Posts