ആലപ്പുഴ: ഒന്നര വയസുകാരന്‍ ട്രെയിന്‍ ഇടിച്ചു മരിച്ചു.വീടിന് സമീപത്തെ റെയില്‍വേ പാളത്തിലേക്ക് ഒറ്റയ്‌ക്ക് മുട്ടിലിഴഞ്ഞ് എത്തിയ കുഞ്ഞാണ് ദുരന്തത്തിനിരയായത്.
കാക്കാഴം പുതുവല്‍ വിനീതിന്റെ മകന്‍ ത്രിണവ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് കൊല്ലം ഭാഗത്തേക്കു പോയ മെമു ആണ് കുഞ്ഞിനെ ഇടിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
















