Kerala

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി:ബാറില്‍ മദ്യപിക്കവെ മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി മുഴക്കിയ കേസിലെ പ്രതി അറസ്റ്റിലായി. കാക്കനാട് ചിറ്റേത്തുകര എന്‍ മാതര്‍ ഫ്‌ലാറ്റില്‍ വാടകയ്‌ക്ക് താമസക്കുന്ന സോണല്‍ സന്തോഷ് (29)നെ ആണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.ഗിരിനഗര്‍ സ്വദേശിയാണ് ഇയാള്‍.

തിങ്കളാഴ്ച പുലര്‍ച്ചെ എറണാകുളം ചിറ്റേത്തുകരയിലുള്ള കോറല്‍ റീഫ് ബാറിലായിരുന്നു കേസിനാധാരമായ സംഭവം.ബാറിനുള്ളില്‍ അടുത്തടുത്തിരുന്ന് മദ്യപിക്കവെ എറണാകുളം ചെറായി സ്വദേശിയുടെ ഗ്ലാസില്‍ നിന്നും സോണലിന്റെ ദേഹത്തേക്ക് മദ്യം വീണതാണ് തര്‍ക്കത്തിന് കാരണം. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ ബാറിനുള്ളില്‍ വച്ച് വാക്കേറ്റമുണ്ടായി.

തുടര്‍ന്ന് ബാര്‍ അടച്ച ശേഷം പുറത്തിറങ്ങിയ ഇരുവരും കാര്‍ പാര്‍ക്കിംഗ് പ്രദേശത്ത് വച്ച് വീണ്ടും വഴക്കിട്ടു. പ്രകോപിതനായ സോണല്‍ പരാതിക്കാരന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.

പരാതിയെ തുടര്‍ന്ന് ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.

 

Recent Posts