ആലപ്പുഴ:നെഹ്‌റു ട്രോഫി ജലമേളയുടെ പോസ്റ്ററില്‍ നിന്ന് മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രം ഒഴിവാക്കിയതില്‍ വിവാദം.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.
തന്റെ ചിത്രം ഒഴിവാക്കിയതില്‍ കൊടിക്കുന്നില്‍ സുരേഷ് ജില്ലാ കളക്ടറെ അതൃപ്തി അറിയിച്ചു.പിന്നാലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ വിഭാഗം ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നിന്ന് പോസ്റ്റര്‍ നീക്കം ചെയ്തു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ വകുപ്പിന് സംഭവിച്ച വീഴ്ചയാണെന്ന് നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി അധികൃതര്‍ പറഞ്ഞു.ആലപ്പുഴ ജില്ലയിലെ മുഴുവന്‍ എംഎല്‍എമാരുടെയും എംപിമാരുടെയും ചിത്രം ഉള്‍പ്പെടുത്തിയിട്ടും കൊടിക്കുന്നിലിന്റെ ചിത്രം മാത്രം ഒഴിവാക്കുകയായിരുന്നു.
















